മൂന്നാറിലേത് കുരിശ്ശിനെ അവഹേളിക്കുന്ന നടപടി; കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ച് താരശ്ശേരി ബിഷപ്പ്

താമരശ്ശേരി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശ് പൊളിച്ച് മാറ്റിയതിനെതിരെ താരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ രംഗത്ത്. മൂന്നാറിലേത് കുരിശ്ശിനെ അവഹേളിക്കുന്ന നടപടിയാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും താമരശ്ശേറി ബിഷപ്പ് പറഞ്ഞു.

കുരിശ് പൊളിച്ചുമാറ്റിയിനെ അനുകൂലിച്ച് ഇന്നലെ സീറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. അനധികൃതസ്ഥലത്ത് നില്‍ക്കുന്നതിനാല്‍ കുരിശ് പൊളിച്ച് മാറ്റേണ്ടതാണെന്ന് സഭാവക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു. കുരിശിനെ അധിക്ഷേപിച്ച് സംസാരിക്കില്ല. കുറച്ച് മാന്യമായ രീതിയില്‍ കുരിശ് നീക്കം ചെയ്യാമായിരുന്നെന്നും ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു.

സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിനന്ദിച്ചിരുന്നു. മൂന്നാറിലെ കുരിശ് അധിനിവേശ പാരമ്പര്യത്തിന്റെ സമീപകാല ഉദാഹരണമാണെന്ന് കൂറിലോസ് പറഞ്ഞു. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍. നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും കൂറിലോസ് പറഞ്ഞു.

കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ച മുഖ്യമനത്രിയോട് കുരിശുകൊണ്ട് പുതിയ സഭ തുടങ്ങാനാണോ ഉദ്ദേശം എന്ന് കപ്പൂച്ചിന്‍ വൈദികനായ ജിജോ കുര്യന്‍ ചോദിച്ചിരുന്നു. പൊളിക്കല്‍ അല്ല ഏറ്റെടുക്കല്‍ ആണ് സര്‍ക്കാര്‍ നയം എന്ന പിണറായിയുടെ പ്രസ്താവനയെയും വൈദികന്‍ പരിഹസിച്ചു. ആ കുരിശ് ഏറ്റെടുത്തിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തുടങ്ങാന്‍ പോവ്വ്വാ? എന്നാണ് ഫാദര്‍ ജിജോ കുര്യന്‍ ചോദിച്ചത്.

SHARE