എയര്‍ടെല്‍, ഐഡിയ കമ്പനികളേക്കാള്‍ ഇരട്ടിവേഗം; തകര്‍ത്തടിച്ച് റിലയന്‍സ് ജിയോ

മുംബൈ: മാര്‍ച്ച് മാസത്തിലെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗതയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. എയര്‍ടെല്‍, ഐഡിയ കമ്പനികളേക്കാള്‍ ഇരട്ടിവേഗമാണ് മാര്‍ച്ചില്‍ ജിയോയുടേതെന്ന് ട്രായ് റിപ്പോര്‍ട്ട് പറയുന്നു.

ഐഡിയയുടേയും(7.66 mbps) എയര്‍ടെല്ലിന്റേയും(8.33 mbps) താരതമ്യം ചെയ്യുമ്പോള്‍ 16.48 mbps ആയിരുന്നു മാര്‍ച്ചില്‍ ജിയോയുടെ ശരാശരി വേഗത. 16 mbps വേഗതയുണ്ടെങ്കില്‍ ഒരു യൂസര്‍ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ഒരു ബോളിവുഡ് ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. മാര്‍ച്ചില്‍ 5.66 ായു െആയിരുന്നു വൊഡാഫോണിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗം. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ 2.64 mbsp ഉം ബിഎസ്എന്‍എല്ലിന്റെ 2.26 mbps ഉം എയര്‍സെല്ലിന്റെ 2.01 mbpx ഉം. റിയല്‍ ടൈമില്‍ മൈസ്പീഡ് ആപ്പിന്റെ സഹായത്തോടെയാണ് ഡേറ്റാ ഡൗണ്‍ലോഡ് സ്പീഡ് സംബന്ധിച്ച വിവരങ്ങള്‍ ട്രായ് ശേഖരിച്ചത്.

ട്രായ് റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് സ്വകാര്യ കമ്പനിയായ ഓപ്പണ്‍ സിഗ്‌നലിന്റെ 4ജി ഡൗണ്‍ലോഡ് വേഗം സംബന്ധിച്ച റിപ്പോര്‍ട്ട്. 11.5 എംബിപിഎസ്സോടെ എയര്‍ടെല്‍ ആണ് ഓപ്പണ്‍ സിഗ്‌നലിന്റെ റിപ്പോര്‍ട്ടിലെ വേഗരാജന്‍.റിലയന്‍സ് ജിയോയുടെ സ്ഥാനം നാലാമതും(3.93 mbspDw). കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ഡല്‍ഹി, മുംബൈ എന്നീ മെട്രോ നഗരങ്ങളിലും നടത്തിയ സര്‍വേയ്‌ക്കൊടുവിലാണ് ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനായി 2016 ഡിസംബറിനും 2017 ഫെബ്രുവരിയ്ക്കും ഇടയില്‍ 93,464 യൂസര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

വേഗരാജന്‍ ആരെന്നതിനെ ചൊല്ലി എയര്‍ടെല്ലും റിലയന്‍സും തമ്മിലടിക്കുമ്പോഴാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

SHARE