മാധവികുട്ടിയായി അഭിനയിക്കുന്നതിന് ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു താന്‍… എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു

മാധവികുട്ടിയായി അഭിനയിക്കുന്നതിന് ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു താന്‍ എന്നും എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രം സിനിമയില്‍ വികസിച്ചു വന്നില്ല എന്നും വിദ്യ ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നതു വിദ്യാബാലനെയായിരുന്നു.പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രം സിനിമയില്‍ വികസിച്ചു വന്നില്ല എന്നും തുടര്‍ന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായി അതുകൊണ്ടു മാത്രമാണു ചിത്രത്തില്‍ നിന്നു പിന്മാറുന്നത് എന്നും വിദ്യാ പറഞ്ഞു. എല്ലാ മര്യാദകളും പാലിച്ചു തികച്ചും പ്രഫഷണലായാണു താന്‍ പിന്മാറിയതെന്നു വിദ്യ മുമ്പു പറഞ്ഞിരുന്നു.

എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണു വിദ്യ പ്രോജക്ടിനൊപ്പം ഉണ്ടാവില്ലെന്ന കാര്യം അറിയിച്ചതെന്നും ഇതു തനിക്കു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും ചിത്രത്തിന്റെ സംവിധായകന്‍ കമലും നേരത്തെ പ്രതികരിച്ചിരുന്നു. ചിത്രത്തില്‍ നിന്നു പിന്മാറിയതില്‍ തനിക്കു പശ്ചാത്തപം ഇല്ല എന്നും വിദ്യ പറയുന്നു. വിദ്യ പിന്മാറിയ റോളില്‍ ആമിയിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നതു മഞ്ജു വാര്യരാണ്. സിനിമയുടെ ചിത്രീകരണം പുന്നയൂര്‍കുളത്ത് മാര്‍ച്ച് 24 ന് ആരംഭിച്ചു. മലയാളത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നതു വലിയൊരു ആഗ്രഹമാണ് എന്നും വിദ്യ പറയുന്നു. ബംഗാളി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ബീഗം ജാന്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം.

SHARE