മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു

ദിസ്പൂര്‍: സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു. ഗ്രാമത്തെ പുറം ലോകവുമായി ബന്ധിപ്പലിച്ചിരുന്ന ഏക പാലമാണ് തകര്‍ന്നത്. ഉദ്യോഗസ്ഥര്‍ ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിന്റെ മണ്ഡലമായ മജുളിയിലാണ് സംഭവം നടന്നത്.
സൈക്കിളില്‍ കെട്ടിവച്ച സഹോദരന്റെ മൃതദേഹവുമായി മുളയില്‍ നിര്‍മ്മിച്ച പാലത്തിലൂടെ പോകുന്ന യുവാവിന്റെ ചിത്രം ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ക്രീറ്റ് പാലമില്ലാത്തതിനാല്‍ മരിച്ചവരെയും രോഗികളെയും പോലും മുളയില്‍ നിര്‍മ്മിച്ച പാലത്തിലൂടെയാണ് കൊണ്ടു പോകുന്നത്.
സ്വന്തം മണ്ഡലത്തില്‍ തന്നെ നാണക്കേടായ സംഭവം നടന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ആരോഗ്യ ഡയറക്ടറോണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

SHARE