ജയസൂര്യയ്ക്ക് പൊലീസ് മര്‍ദ്ദനം; സംഭവം കുടുംബത്തോടൊപ്പം കാറില്‍ പോകുന്നതിനിടെ

കൊച്ചി: എസ്എല്‍ പുരം സദാനന്ദന്റെ മകനും സിനിമ സംവിധായകനുമായ ജയസൂര്യയ്ക്ക് പോലീസ് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം ജയസൂര്യ ഗുരുവായൂര്‍ക്ക് പോകുന്ന വഴിക്കാണ് സംഭവം. അരൂര്‍ ജംക്ഷനില്‍ സിഗ്‌നലില്‍ കിടക്കുമ്പോള്‍ വലതു വശത്തെ ലോറി ജയസൂര്യയുടെ കാറില്‍ ഇടിച്ചു.
ഇതേ തുടര്‍ന്നു മുന്നോട്ടെടുത്ത കാര്‍ മുന്നിലെ ബൈക്കില്‍ ഇടിച്ചു. ഇതു കണ്ടു നിന്ന സിവില്‍ പൊലീസ് ഓഫീസര്‍ കാര്‍ തുറന്നു ജയസൂര്യയെ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ജയസൂര്യ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

SHARE