പ്രണയിച്ച വിവാഹം കഴിച്ചതിന് ദമ്പതികളെ ഗ്രാമീണര്‍ നഗ്നരാക്കി തല്ലിച്ചതച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ഷാംബുപുര ഗ്രാമത്തില്‍ ദമ്പതികളെ ഗ്രാമീണര്‍ നഗ്‌നരാക്കി തല്ലിച്ചതച്ചു. ഏപ്രില്‍ 16നാണ് സംഭവം നടന്നത്. നിയമങ്ങള്‍ക്ക് എതിരായി പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെയാണ് ഗ്രാമീണര്‍ നഗ്‌നരാക്കി തല്ലിചതച്ചത്. ബന്ധുക്കളായ യുവതിയും യുവാവും ഒളിച്ചോടി വിവാഹം കഴിച്ചത് ഗ്രാമത്തിന് കളങ്കമുണ്ടാക്കി. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇരുവരെയും നഗ്‌നരാക്കിയ ശേഷം മുളവടിയും ഇരുമ്ബു ദണ്ഡുകളും ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശരാക്കിയതെന്നാണ് ഗ്രാമീണരുടെ വാദം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആക്രമിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാദ്ധ്യമത്തിലിട്ടതും. ഗുജറാത്തിലേക്ക് നാടുവിട്ട ദമ്ബതികളെ തിരികെ പിടിച്ചുകൊണ്ടു വന്നതിന് ശേഷമാണ് ആളുകള്‍ ആക്രമിച്ചത്. സംഭവത്തില്‍ ഇരുവരുടെയും പിതാക്കന്മാര്‍ ഉള്‍പ്പെടെ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

SHARE