മോഹന്‍ലാലിനെ പരിഹസിച്ച് മതിയായില്ല; മഹാഭാരതത്തില്‍ കൃഷ്ണനാവാന്‍ മോഹമെന്ന് കെആര്‍കെ

മോഹന്‍ലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത വിവാദത്തില്‍പ്പെട്ടിട്ടും മലയാളികളുള്‍പ്പെടെ ഇന്ത്യ മുഴുവനുള്ള ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങിയിട്ടും ഒന്നും എന്നെ ഏറ്റിട്ടില്ലെന്ന നിലപാടിലാണ് കമാല്‍ ആര്‍ ഖാന്‍. ട്വിറ്ററും ഫെയ്‌സ്ബുക്കുമായി വിവാദവും പ്രതികരണങ്ങളും കൊഴുക്കുമ്പോള്‍ പുതിയ പടക്കത്തിന് തിരികൊളിത്തിയിരിക്കുകയാണ് കമാല്‍.
മഹാഭാരതത്തില്‍ കൃഷ്ണനാവണമെന്ന തന്റെ മോഹമാണ് പുതിയതായി ട്വീറ്റ് ചെയ്തിരിക്കുന്നത്. മഹാഭാരതത്തില്‍ കൃഷ്ണനാവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, യുപിയിലെ മധുരയില്‍ നിന്നാണല്ലോ കൃഷ്ണന്‍, ഞാനും യുപിക്കാരനാണ്. എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. കിട്ടിയതൊന്നും പോരാ എന്ന മട്ടില്‍ ട്വീറ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്ന കമാലിനെതിരെ മല്ലു ഹാക്കേഴ്‌സുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

SHARE