ഭാര്യയെ തല്ലിയാല്‍ പണി ഇങ്ങനെയും കിട്ടും,ക്യുബറോണ്‍ സി.ഇ.ഒയെ കാത്തിരിക്കുന്നത്?

ന്യുഡല്‍ഹി: ഭാര്യയെ തല്ലിയ കേസില്‍ സിലിക്കന്‍ വാലി സ്റ്റാര്‍ട്ട് അപ് കമ്പനിയായ ക്യുബറോണ്‍ സി.ഇ.ഒയെ കാത്തിരിക്കുന്നത് ഒരു മാസത്തെ ജയില്‍വാസം. ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ അഭിഷേക് ഗട്ടാനിയ്‌ക്കെതിരെയാണ് കേസ്. ഭാര്യയായിരുന്ന നേഹ റസ്‌തോഗിയെ അടിച്ചുവെന്നാണ് കേസ്. ആപ്പിള്‍ മുന്‍ എക്‌സിക്യുട്ടീവ് കൂടിയാണ് നേഹ. പത്തു വര്‍ഷത്തെ ദാമ്പത്യത്തിനിടെ ഇവര്‍ പിന്നീട് പിരിഞ്ഞിരുന്നു.
ഗട്ടാനിക്കെതിരെ രണ്ടാം ഗ്രേഡ് ഗാര്‍ഹിക പീഡനകുറ്റമാണ് സാന്റ് ക്ലാര സൂപ്പീരിയര്‍ കോടതി ചുമത്തിയിരിക്കുന്നത്. 2016 മേയ് 17നാണ് ഗട്ടാനി ഇവരെ മര്‍ദ്ദിച്ചത്. അസഭ്യം പറയുന്നതിന്റേയും ഇടിക്കുന്നതിന്റെയും വീഡിയോ ദൃശ്യം നേഹ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
2013ലും സമാനമായ കേസില്‍ ഗട്ടാനി അറസ്റ്റിലായിരുന്നു. കാലിഫോര്‍ണിയ സണ്ണിവെയ്‌ലുള്ള ഇവരുടെ വീടിനു പുറത്തുവച്ച് നേഹയെ മര്‍ദ്ദിക്കുന്നതിന് ഒരു പോസ്റ്റല്‍ ജീവനക്കാരന്‍ സാക്ഷിയായിരുന്നു. അന്ന് ഗട്ടാനിക്കെതിരെ ചുമത്തിയിരുന്ന ഗുരുതരമായ ഗാര്‍ഹിക പീഡനക്കേസ് പിന്നീട് പിന്‍വലിച്ചിരുന്നു.

SHARE