ജീവിതത്തില്‍ പരാജയപ്പെടാതെ ഒരാള്‍ക്കും വിജയം വരിക്കാനാകില്ലെന്ന് കിംഗ് ഖാനോട് സച്ചിന്‍

ജീവിതത്തില്‍ പരാജയപ്പെടാതെ ഒരാള്‍ക്കും വിജയം വരിക്കാനാകില്ലെന്ന് കിംഗ് ഖാനോട് സച്ചിന്‍. അനേകം കോടി ഇന്ത്യാക്കാര്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ മാസ്റ്റര്‍ ബഌസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’ ന് ആശംസയുമായി ബോളിവുഡിലെ കിംഗ് ഖാന് മറുപടിയായാണ് സച്ചിന്റെ ട്വീറ്റ്. സച്ചിനെ തനിക്ക് മാര്‍ഗ്ഗദര്‍ശിത്വമായ നക്ഷത്രം എന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് കിംഗ് ഖാന്‍ തന്റെ ആരാധനാപാത്രമായ സച്ചിന് ആശംസ അര്‍പ്പിച്ചത്.

‘താങ്കള്‍ നന്നായി ചെയ്യുമ്പോള്‍ ഞാനും നന്നാകും. താങ്കള്‍ മോശമാകുമ്പോള്‍ ഞാനും തോല്‍ക്കും. മറ്റുള്ള ദശലക്ഷക്കണക്കിന് പേരെ പോലെ താങ്കള്‍ എനിക്കും വഴികാട്ടിയ നക്ഷത്രമായിരുന്നു. സിനിമയ്ക്ക് എല്ലാവിധ ആശംസകളും’ എന്നാണ് കിംഗ് ഖാന്‍ ട്വിറ്ററില്‍ സച്ചിന് ആശംസ അര്‍പ്പിച്ചത്. ഉടന്‍ വന്നു മാസ്റ്റര്‍ ബഌസ്റ്ററുടെ മറുപടി. ” ജീവിതത്തില്‍ പരാജയപ്പെടാതെ ഒരാള്‍ക്കും വിജയം വരിക്കാനാകില്ലെന്നും. അല്ലെങ്കില്‍ പിന്നെ ഒന്നും പഠിക്കില്ലെന്നും താങ്കളുടെ വാക്കുകള്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെയാണ് സ്പര്‍ശിക്കുന്നതെന്ന് സച്ചിന്‍ തന്റെ മറുട്വീറ്റില്‍ വ്യക്തമാക്കി.

ധോനിയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് പിന്നാലെയാണ് സച്ചിന്റെ ജീവിതവും സിനിമയാകുന്നത്. ഈ ഡോക്യൂ സിനിമ ഒരുക്കുന്നത് ലണ്ടന്‍കാരനായ സിനിമാക്കാരന്‍ ജെയിംസ് എര്‍കിനാണ്. സച്ചിന്റെ ഉയര്‍ച്ചയും ജീവിതത്തില്‍ സാധാരണക്കാര്‍ അറിയാതെ പോയ അനേകം കാര്യങ്ങളും പറയുന്നുണ്ട്. അനേകര്‍ ഇതുവരെ കാണാത്ത സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്ന ചില പഴയ ഫൂട്ടേജുകളും നാഴിക ക്കല്ലായ ചില സംഭവങ്ങളും ഉള്‍പ്പെടെ ബാല്യം മുഴുവന്‍ ഇപ്പോള്‍ വരെയുള്ള കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. മെയ് 26 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

SHARE