മോഹന്‍ലാലും മഞ്ജു വാരിയരും ഒരുമിച്ചുള്ള ചിത്രത്തിന്റെ സത്യം

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലും മഞ്ജു വാരിയരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നു. ബീച്ചില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രവും കൈകോര്‍ത്തു പിടിച്ചു നടക്കുന്ന മറ്റൊരു ചിത്രവുമാണ് വ്യാപകമായി പ്രചരിക്കുന്നത്. പലരും പലതരത്തിലുള്ള കമന്റുകളും ഇതോടൊപ്പം നല്‍കുന്നു. സത്യത്തില്‍ ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ ‘വില്ലനിലെ’ ഷൂട്ടിങ് സ്റ്റില്ലുകളാണ് ഇത്.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കിലാണ്. മുടിയും താടിയും നരപ്പിച്ച കഥാപാത്രമായി ലാല്‍ എത്തുമ്പോള്‍ തമിഴില്‍ നിന്ന് വിശാലും ഹന്‍സികയും അടക്കമുള്ളവരും ചിത്രത്തില്‍ അണിനിരക്കുന്നു. മഞ്ജു വാരിയരാണ് നായിക. തെലുങ്കില്‍ നിന്ന് ശ്രീകാന്തും റാഷ ഖന്നയും ചിതത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ വാഗമണ്ണില്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ ജൂണില്‍ തുടങ്ങും. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ്.

SHARE