എന്തിനാണ് 1000 കോടി വെറുതെ കളയുന്നത്? രൂക്ഷ വിമര്‍ശനവുമായി കെ.ആര്‍.കെ

ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയാണ് മോഹന്‍ലാല്‍ തന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്. മഹാഭാരത എന്നുപേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡസിനിമയ്ക്ക് ആയിരം കോടിയാണ് മുതല്‍മുടക്ക്. പ്രശസ്ത പരസ്യ സംവിധായകനായ വി ആര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗള്‍ഫിലെ പ്രമുഖ വ്യവസായി ഡോ.ബി.ആര്‍.ഷെട്ടി നിര്‍മിക്കുന്നു.
എം.ടി.വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് സിനിമ. ഇതില്‍ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായേക്കാവുന്ന ഈ ചിത്രത്തെ വിമര്‍ശിച്ചും പരിഹസിച്ചും ഒരുകൂട്ടര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ മുതല്‍മുടക്ക് തന്നെയാണ് പലരുടെയും പ്രശ്‌നം.
ഇപ്പോഴിതാ സിനിമയെയും മോഹന്‍ലാലിനെയും പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കെആര്‍കെ രംഗത്ത്. മോഹന്‍ലാല്‍ സാറിനെകണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നും കെആര്‍െക ട്വീറ്റ് ചെയ്തു. ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു.
കെആര്‍കെയും ട്വീറ്റിന് താഴെ മോഹന്‍ലാല്‍ ആരാധകര്‍ എത്തിക്കഴിഞ്ഞു. മലയാളത്തിലും ഹിന്ദിയിലുമൊക്കെ കെആര്‍കെയ്ക്കു നേരെ ആക്രമണം നടത്തുകയാണ് ആരാധകര്‍.

SHARE