റീചാര്‍ജ് ചെയ്യാത്ത സിമ്മുകളുടെ സേവനം ജിയോ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. ഏപ്രില്‍ 15 വരെയായിരുന്നു സൗജന്യ ഓഫറുകളുടെ കാലാവധി നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് ശേഷവും സിമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ റദ്ദാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷക്ഷന്‍ ഉപഭോക്താക്കള്‍ക്ക് മെസേജ് അയച്ചതിന് ശേഷം ഘട്ടം ഘട്ടമായാണ് റദ്ദു ചെയ്യുക.
309 രൂപക്ക് റീചാര്‍ജ് ചെയ്യുന്ന പ്രൈം ഉപഭോക്താകള്‍ക്ക് മൂന്ന് മാസത്തേക്ക് സേവനം സൗജന്യ ഓഫറുമായി ജിയോ രംഗത്തെത്തിയിരുന്നു. 309 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം 1 ജി.ബി ഡാറ്റയും സൗജന്യ കോളുകളും 100 എസ്.എം.എസുകളുമാണ് ജിയോ നല്‍കുന്നത്. ഇതിനൊടൊപ്പം 509 രൂപയുടെ മറ്റൊരു പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ പ്രതിദിനം 2 ജി.ബി ഡാറ്റ 4 ജി വേഗതയില്‍ ലഭിക്കും.3ജിയോയുടെ സമ്മര്‍ സര്‍പ്രെസ് ഓഫര്‍ കമ്ബനി ചൊവ്വാഴ്ച പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കുന്നതിന് മുമ്പായി 303 രൂപയും പ്രൈം മെമ്പര്‍ഷിപ്പിന്റെ 99 രൂപയും റിചാര്‍ജ് ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സേവനമുള്‍പ്പടെ ആകെ നാല് മാസത്തേക്ക് ജിയോ നിലവില്‍ നല്‍കുന്ന സേവനങ്ങളെല്ലാം തുടര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കും.

SHARE