ഉറക്കത്തില്‍ ബ്രാ ധരിക്കുന്നതു ദോഷകരമോ ?

ബ്രേസിയര്‍ ഉള്‍പ്പെടെ ഇറുകിയ അടിവസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ധരിക്കുന്നതു ശരിയോ? നല്ലതാണെന്നും ശരിയല്ലെന്നും രണ്ട് അഭിപ്രായങ്ങള്‍ ഇക്കാര്യത്തിലുണ്ട്.

ബ്രേസിയര്‍ ഉറക്കത്തിലുപയോഗിക്കുന്നത് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് ഒരഭിപ്രായം. എന്നാല്‍ ഉറക്കത്തിലും ബ്രേസിയര്‍ ധരിക്കുന്നത് സ്തനം തൂങ്ങുന്നതു തടയുമെന്നാണ് എതിരഭിപ്രായം. ഉറങ്ങുമ്പോള്‍ ബ്രേസിയര്‍ ധരിക്കുന്നതു സ്തനാര്‍ബുദത്തിനു സാധ്യത കൂട്ടുമെന്ന് മറ്റൊരു വാദവുമുണ്ട്.

ശരീരത്തിലെ രക്തം ഓട്ടത്തെ ബാധിക്കുന്നതാണ് രാത്രിയിലുള്ള ബ്രേസിയര്‍ ധരിക്കല്‍. ബ്രേസിയറിന്റെ ഹുക്ക് ഇറുകി ശരീരത്തിലെ ത്വക്കില്‍ മുറിവുണ്ടാകാന്‍ ഇതിടയാക്കുന്നു. നെഞ്ചിനു ചുറ്റുമുള്ള പേശികളെ ഞെരുക്കുന്നതു മൂലം ഞരമ്പുകളെ ദോഷകരമായി ബാധിക്കും. കൂടുതല്‍ സമയം ബ്രേസിയര്‍ ധരിച്ചാല്‍ ക്ഷതമുണ്ടായെന്നുവരും, ചിലപ്പോള്‍ മുഴ പോലെ രൂപപ്പെടും. അതുകൊണ്ട് ഉറക്കത്തിനിടെ കൂടുതല്‍ അസ്വസ്ഥതകളുണ്ടായാല്‍ ഉടനേ ബ്രേസിയറിന്റെ ഹുക്ക് അഴിച്ചിടേണ്ടതാണ്.

കൂടുതല്‍ ഇറുകിയതാണെങ്കില്‍ സ്തനഭാഗത്തെ കലകളെ ദോഷകരമായി ബാധിക്കും. മാത്രമല്ല ദീര്‍ഘനേരം ബ്രേസിയര്‍ ധരിക്കുന്നതു സ്തനങ്ങളുടെ താഴ്ഭാഗത്തു ഫംഗല്‍ ബാധയുണ്ടാക്കും. അതുകൊണ്ട് ഉറങ്ങുമ്പോള്‍ ഹുക്ക് അഴിച്ചിട്ടു ശ്വാസം വിടാന്‍ ശ്രമിക്കുക.

SHARE