വിവാഹത്തിനു തൊട്ടുമുമ്പ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട വരനെ കെട്ടാനില്ലെന്നു യുവതി

പാറ്റ്‌ന: വിവാഹത്തിനു തൊട്ടുമുമ്പ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്നു പിന്‍മാറി. ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഹര്‍കൗളി സ്വദേശിയായ യോഗേഷ് സിംഗിന്റെ മകളാണ് ഇത്തരത്തില്‍ ധീരമായ നിലപാട് സ്വീകരിച്ചത്.

തിലകംചാര്‍ത്തല്‍ ചടങ്ങിനായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ വരന്റെ വീട്ടില്‍പോയിരുന്നു. ചടങ്ങുകള്‍ക്കിടെ വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. പണം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി തങ്ങള്‍ക്കില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞുനോക്കിയെങ്കിലും വരന്റെ കുടുംബം ചെവിക്കൊണ്ടില്ല. ഇതേതുടര്‍ന്ന് തിലകംചാര്‍ത്തല്‍ ചടങ്ങ് മണിക്കൂറുകള്‍ വൈകി.

സംഭവത്തെ കുറിച്ചറിഞ്ഞ പെണ്‍കുട്ടി കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് വിവാഹത്തില്‍നിന്നു പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു.

SHARE