വിരാട് കൊഹ്‌ലിയെ കണ്ടു പഠിക്കൂ; ക്രിസ് ഗെയ്‌ലിന് കോച്ചിന്റെ ഉപദേശം

ബംഗളൂരു : ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ കണ്ടു പഠിക്കണമെന്ന് ക്രിസ് ഗെയ്‌ലിന് കോച്ചിന്റെ ഉപദേശം. ഐപിഎല്ലില്‍ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമായ വമ്പനടിക്കാരന്‍ ഗെയ്ല്‍ ഇക്കുറി ഫോം കണ്ടെത്താനാകാതെ വിഷമിക്കുമ്പോഴാണ് കോച്ചിന്റെ ഈ ഒറ്റമൂലി.

ക്രിസ് ഗെയ്ല്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ് കണ്ടുപഠിച്ച് ഫോമിലേക്കു മടങ്ങിയെത്തണമെന്നാണ് വുഡ്ഹിലിന്റെ ഉപദേശം. ബംഗളൂരുവിന്റെ ക്യാപ്റ്റനായ കൊഹ്‌ലി ഓസീസ് പരമ്പരയിലേറ്റ പരുക്കുമൂലം പുറത്തായിരുന്നു.എന്നാല്‍ പരിക്ക്േ ഭേദമായി മടങ്ങിയെത്തിയ താരം കഴിഞ്ഞ ദിവസം അര്‍ധസെഞ്ചുറി നേടിയിരുന്നു.

നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഗെയ്ല്‍ പന്തുകളെ മനോഹരമായി പ്രഹരിക്കുന്നുണ്ട്. അതു പക്ഷേ വലിയ സ്‌കോറുകളാകുന്നില്ല. അത് അടുത്ത ദിവസം സംഭവിക്കുമെന്നു പ്രതീക്ഷിക്കാമെന്നും കോച്ച് പറഞ്ഞു.

SHARE