എയര്‍ബാഗുകളുടെ പൊട്ടിത്തെറിച്ചു; കൊറോള ആള്‍ട്ടിസ് കാറുകള്‍ തിരികെവിളിക്കുന്നു

എയര്‍ബാഗുകളുടെ പൊട്ടിത്തെറി മൂലം 23,157 കൊറോള ആള്‍ട്ടിസ് കാറുകളെ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ തിരിച്ചുവിളിച്ചു.

ആഗോളതലത്തില്‍ 29 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാന്‍ അടുത്തിടെ ടൊയോട്ട തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് കൊറോള ആള്‍ട്ടിസും തിരിച്ചു വിളിക്കുന്നത്. എയര്‍ബാഗുകളിലെ ഇന്‍ഫ്‌ളേറ്ററിന്റെ സാങ്കേതിക പിഴവാണ് പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. ഹോണ്ടയ്ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനിയായ തകാത്ത കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയ എയര്‍ബാഗുകളാണിത്.

തകാത്ത എയര്‍ബാഗ് പൊട്ടിത്തെറിച്ചതുമൂലം 16 മരണം അമേരിക്കയില്‍ ഉണ്ടായിട്ടുണ്ട്. ലോകമൊട്ടാകെ 10 കോടി വാഹനങ്ങള്‍ക്ക് തകാത്ത എയര്‍ബാഗ് പ്രശ്‌നമുണ്ട്. വിവിധ കമ്പനികള്‍ മോഡലുകള്‍ തിരിച്ചുവിളിച്ച് തകരാര്‍ പരിഹരിച്ചുവരുകയാണ്.

SHARE