മലയാളി താരം ബേസില്‍ തമ്പി സ്റ്റീവ് സ്മിത്തിനെ എറിഞ്ഞുവീഴ്ത്തി

രാജ്‌കോട്ട് : ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസില്‍ തമ്പി റൈസിങ് പുണെ സൂപ്പര്‍ജയന്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ എറിഞ്ഞുവീഴ്ത്തി. ബേസിലിന്റെ ബൗണ്‍സര്‍ കൊണ്ട് വാരിയെല്ലിന് പരിക്കേറ്റ സമിത്ത് വേദന സഹിക്കാനാകാതെ പിച്ചില്‍ വീണ് പോയി.

പുണെയുടെ ഇന്നിങ്‌സിലെ എട്ടാം ഓവറിലാണ് സംഭവം. ബേസില്‍ തമ്പിയുടെ ബൗണ്‍സര്‍ നിര്‍ണയിക്കുന്നതില്‍ തെറ്റു പറ്റിയ സ്മിത്ത് പുള്‍ ഷോട്ടിന് ശ്രമക്കുകയായിരുന്നു. എന്നാല്‍ പന്ത് ശരീരത്തില്‍ തട്ടിയ ഓസീസ് താരം നിലത്ത് വീണു. തുടര്‍ന്ന് അമ്പയറും കളിക്കാരും സ്മിത്തിന്റെ അരികിലെത്തി. സ്മിത്തിന്റെ വേദന മാറിയ ശേഷം കളി പുനരാരംഭിച്ചു. 23 പന്തില്‍ നിന്ന് 43 റണ്‍സെടുത്താണ് സ്മിത്ത് പിന്നീട് പുറത്തായത്.

SHARE