‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ലെ ആദ്യ വീഡിയോ സോങ്ങ് എത്തി

ആസിഫ് അലി – ഭാവന ചിത്രം ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ലെ ആദ്യ വീഡിയോ സോങ്ങ് റിലീസ് ചെയ്തു. ‘കസവണിയും’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യാസിന്‍ നിസാര്‍ ആണ്.. മനു മന്‍ജിത്തിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് ഈണം പകര്‍ന്നിരിക്കുന്നു.
രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

SHARE