ഇമാന്റെ ഭാരം രണ്ടു മാസത്തിനിടെ 242 കിലോ കുറഞ്ഞു !

മുംബൈ: ഇന്ത്യയിലേക്ക് ചികിത്സക്കായെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ഇമാന്‍ അഹമ്മദിന്റെ ഭാരം കുറയുന്നു. രണ്ടു മാസത്തിനിടെ 242 കിലോയാണ് കുറച്ചത്.

ഇമാനെ ചികിത്സിക്കുന്ന വിദഗ്ധ സംഘത്തിലെ ഡോക്ടര്‍ മുഫസല്‍ ലകഡാവാലയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടറായ മുഫസലിന്റെ നേതൃത്വത്തിലാണ് രണ്ടുമാസായി ഇമാനെ ചികിത്സിക്കുന്നത്. നേരത്തെ തന്നെ നന്നായി ഭാരം കുറച്ച യുവതിക്ക് വയറ്റില്‍ നടത്തിയ പ്രത്യേക താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ അതിശയകരമായ മാറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്ഷ്യന് സ്വദേശിനിയായ ഇമാന്‍ ചികിത്സ തുടങ്ങി ഒരാഴ്ച കൊണ്ട് തന്നെ 108 കിലോയോളം തൂക്കം കുറച്ചിരുന്നു. 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഇമാന്‍ അഹമ്മദ് ഇപ്പോള്‍ 242 കിലോ ആയി ചുരുങ്ങിയതായും ഡോക്ടര്‍ പറഞ്ഞു. 36 വയസുകാരിയായ ഇമാന്‍ 25 വര്‍ഷത്തിന് ശേഷം സ്വന്തമായി ഇരിക്കാനും എഴുന്നേല്‍ക്കാനും സാധിക്കുന്നുണ്ട്. ദിവസവും രണ്ടു കിലോ വച്ച് 25 ദിവസത്തിനുള്ളില്‍ 50 കിലോ കുറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലക്ഷ്യമിട്ടതിനേക്കാളും ഇരട്ടിയിലധികം ഭാരം കുറഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു.

SHARE