99% സത്യസന്ധമായ രേഖകള്‍ എന്റെ കയ്യില്‍ ഉണ്ട്; വിവാഹമോചനം, രണ്ടാം വിവാഹം, മറ്റ് കേസുകള്‍, കോടികള്‍ സമ്പാദിച്ചത്, ഇതിനെല്ലാം കണക്ക് പറഞ്ഞ് ദിലീപിനെ കോടതിയില്‍ കയറ്റുമെന്ന് പല്ലിശേരി

കൊച്ചി: ഞാന്‍ ഒരു കാര്യം എഴുതുമ്പോള്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനം സത്യസന്ധമായ രേഖകള്‍ എന്റെ കയ്യില്‍ വച്ചാണ് എഴുതാറ്. ആ ഒരു ശതമാനം എന്ന് പറയുന്നത് നമ്മള്‍ ശേഖരിക്കുന്ന രേഖകളില്‍ എന്തെങ്കിലും തെറ്റ് ഉണ്ടായാലോ എന്നതിനാലാണ്. മാധ്യരംഗത്ത് 35 വര്‍ഷമായി. ഇതിനിടയില്‍ എന്റെ ശത്രുക്കള്‍ പോലും, ഞാന്‍ ഒരിക്കലെങ്കിലും പണം വാങ്ങിയെന്നോ, മദ്യപിച്ചുവെന്നോ, പെണ്ണ് പിടിച്ചുവെന്നോ പറഞ്ഞിട്ടില്ല മംഗളം സിനിമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പല്ലിശ്ശേരിയുടെ വാക്കുകളാണ് ഇത്. ഇന്നലെ മനോരമ ഓണ്‍ലൈനിലൂടെ പല്ലിശേരിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ദിലീപ് ഉന്നയിച്ചിരുന്നു. ഇതിനോട് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടനോട് പ്രതികരിക്കുകയായിരുന്നു പല്ലിശേരി.
1991 ലാണ് ദിലീപ് അവസാനമായി അസിസ്റ്റന്റ് ഡയറക്ടറായിട്ടുള്ളത്. അതായത് 26 വര്‍ഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. ഇത്രയും വര്‍ഷം മുമ്പ് അവന്‍ അധികം പടത്തില്‍ വന്നിട്ടില്ല. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയ്‌ക്കെതിരെ കോടതിയില്‍ പോകും. മാനം ഉള്ളവര്‍ കോടതിയില്‍ പോകും. അതിനാല്‍ ദിലീപിനെതിരെ കേസ് കൊടുത്ത് കോടതിയില്‍ പോകാനാണ് ഇപ്പോളത്തെ തീരുമാനം. കേസ് കൊടുക്കുമ്പോള്‍ ഈ കേസ് മാത്രമാകില്ല. ഇവന്‍ പറയാത്ത കുറേ കാര്യങ്ങള്‍ ഉണ്ട്. വിവാഹമോചനം, രണ്ടാം വിവാഹം, മറ്റ് കേസുകള്‍, കോടികള്‍ സമ്പാദിച്ചത് സംബന്ധിച്ച്, ഇതിനെല്ലാം കണക്ക് പറഞ്ഞ് കോടിയില്‍ കയറ്റും പല്ലിശേരി പറയുന്നു.
കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പല തുറന്നെഴുത്തലുകളും പല്ലിശേരി നടത്തിയിരുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മിലെ ബന്ധമുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി. സംഭത്തില്‍ ദിപീലിന് പങ്കുണ്ടെന്ന് പല്ലിശേരി ആരോപിച്ചിരുന്നില്ല. എന്നാല്‍ നടിയും ദിലീപും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പല്ലിശേരി എഴുതിയത്. മഞ്ജുവാര്യരുമായി ദിലീപ് വിവാഹ മോചനത്തിലേക്ക് എത്തിയ സാഹചര്യവും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പല്ലിശേരിയെ ദിലീപ് കടന്നാക്രമിക്കുന്നത്. ഇതിനുള്ള മറുപടിയിലാണ് നടനെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് പല്ലശേരി വ്യക്തമാക്കുന്നത്.

അഭിമുഖത്തിലേക്ക്…..
മകന് വേണ്ടി ചാന്‍സ് ചോദിച്ചോ..?
എനിക്ക് ഒരേയൊരു മകനേ ഉള്ളു.. അവന്‍ എംബിഎ ഉയര്‍ന്ന മാര്‍ക്കോടെ പാസായി മാന്യമായി ജോലി ചയ്ത് ജീവിക്കുകയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി പലപ്പോഴും പലരോടും ചാന്‍സ് ചോദിച്ചിട്ടുണ്ട്. മാത്രമല്ല. ദീലീപ് ആര്.? ദിലീപ് നല്ല സംവിധായകനല്ല. അങ്ങനെ എനിക്ക് ആവശ്യമുണ്ടായിരുന്നേല്‍ അവനെക്കാള്‍ നല്ല സൂപ്പര്‍ ഡയറക്ടര്‍മാര്‍ ഉണ്ട് എന്റെ അടുത്ത സുഹൃത്തുക്കളായി. ഏത് ഭാഷയിലും വേണമെങ്കില്‍ പടം എടുക്കാന്‍ പറ്റിയ സുഹൃത്തുക്കളുണ്ട്. അങ്ങനെ ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ടേല്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. പിന്നെ അവനെ സംബന്ധിച്ചിടത്തോളം ഒരു സംവിധായകനാകന്‍ ഒരു മോഹവും ഉള്ളയാളല്ല.
വ്യാജ വാര്‍ത്ത വന്നപ്പോള്‍ വിളിച്ചു. കാണേണ്ടപോലെ കണ്ടില്ലെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പല്ലിശ്ശേരി ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് പറയുന്നു?
കാണേണ്ട രീതി ഏതാണെന്ന് മനസ്സിലായില്ല. പിന്നെ വ്യാജ വാര്‍ത്ത താന്‍ കൊടുക്കാറില്ല. ആ വ്യാജ വാര്‍ത്ത ഏതാണെന്ന് ദിലീപ് പറയണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവി ചന്ദ്രന്റെ സെറ്റില്‍ വെച്ച് ഇയാള്‍ കൊടുക്കാത്ത ഇന്റര്‍വ്യു ഞാന്‍ കൊടുത്തുവെന്നാണ് പറയുന്നത്. അതിനുമാത്രം ഇയാള്‍ ആര്…? സത്യജിത്ത റായോ, അമിതാഭ് ബച്ചനോ, അല്ലെല്‍ മമ്മൂട്ടിയോ, മോഹന്‍ലാലോ, അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാല്‍ പറയാത്ത കാര്യം വെച്ച് അഭിമുഖം കൊടുക്കാന്‍…? ഇനി അഥവ കൊടുത്തുവെന്ന് വിചാരിക്കുക, എന്നിട്ട് എന്തുകൊണ്ട് കേസ് കൊടുത്തില്ല..? അതിന് ശേഷവും എത്രയോ ലൊക്കേഷനുകളില്‍ പോയിട്ട് എത്രയോ ഇന്റര്‍വ്യൂ എടുത്തിട്ടുണ്ട്.
അതൊക്കെ പഴയ ഫയലുകള്‍ പരിശോധിച്ചാല്‍ മനസിലാകും. ദിലീപിനെക്കുറിച്ച് ഇപ്പോള്‍ മാത്രമല്ല, മുമ്പും എഴുതാറുണ്ട്. അങ്ങനെ ഞാന്‍ തെറ്റായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ ദിലീപ് കേസ് കൊടുക്കട്ടെ. കോടതിയില്‍ ഞാന്‍ തെളിയിക്കും എഴുതിയത് സത്യമാണെന്ന്. അന്ന് ഞാന്‍ ടിവി ചന്ദ്രന്റെ അഭിമുഖം എടുക്കാനാണ് പോയത്. പക്ഷെ പിന്നീട് കാണാം എന്ന് പറഞ്ഞതിനാല്‍ എടുത്തില്ല, ദിലീപിന്റെ ഇന്റര്‍വ്യൂ എടുത്തിട്ട് പോന്നു. ദിലീപ് ഒറ്റയ്ക്ക് പടം സംവിധാനം ചെയ്യുന്നു എന്ന തലക്കെട്ടിലാ അന്ന് അത് പ്രസിദ്ധീകരിച്ചത്. അല്ലാതെ അയാള്‍ പണ്ണുങ്ങളെ പീഡിപ്പിച്ചുവെന്നല്ല. അന്ന് ദീലീപ് പറഞ്ഞ ടൈറ്റില്‍ തന്നെയാണ് കൊടുത്തത്.
കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ടതിന് ശേഷം കുറേ കാര്യങ്ങള്‍ താങ്കള്‍ തുറന്നെഴുതിയതിനാലാണോ ദിലീപ് താങ്കള്‍ക്കെതിരെ തിരിഞ്ഞത്..?
കൊച്ചിയില്‍ നടിയെ ദിലീപ് പീഡിപ്പിച്ചെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നടി തന്നെ പല്ലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ എഴുതിയത്. ദീലീപ് ശരിക്കും സൈലന്റ് പ്രതികാരിയാണ്. ചിരിച്ചുകൊണ്ടാണ് കഴുത്തറുക്കുക. ആയിരം കുറുക്കന്മാരുടെ കൗശലം ഉള്ളയാളാണ് ഇയാള്‍. ഈ നടിയെ മാത്രമല്ല, മഞ്ചുവാര്യരേയും ഇയാള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പടത്തില്‍ നിന്ന് ഔട്ടാക്കാന്‍ അവര്‍ക്കെതിരെ എന്തെല്ലാം ചെയ്ത്‌കൊണ്ടിരിക്കുന്നു..? എത്ര സംവിധായകരോട് ഇയാള്‍ പറഞ്ഞിട്ടുണ്ട് അവളെവെച്ച് പടം എടുക്കരുതെന്ന്.
നടിയുമായി കുറേ സ്വത്ത് ഇടപാട് ഉണ്ടായിരുന്നു ഇവര്‍ക്ക്. കാവ്യയുമായി വിവാഹം കഴിക്കും മുമ്പ് ഈ നടിയും കാവ്യയും ദിലീപും അടങ്ങുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അത് തെറ്റിയപ്പോഴാണ് ആക്രമണം നടന്നത്. കാവ്യയെ ആരും പ്രതിസ്ഥാനത്തേക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ല.

കാവ്യ എങ്ങനെയാണ് പ്രതിസ്ഥാനത്ത് വരുക..?
പള്‍സറിന്റെ കേസില്‍ ബ്യൂട്ടിഷ്യനെ അറസ്റ്റ് ചെയ്തിട്ടുണ്ടല്ലോ..? കാവ്യയുമായി അടുത്ത ബന്ധം ഉള്ളയാളാണ് ഈ ബ്യൂട്ടിഷ്യന്‍. നടിക്ക് ദിലീപുമായി കുറച്ച് റിലേഷന്‍സ് ഉണ്ടായിരുന്നു. വീണ്ടും അവര്‍ തമ്മില്‍ അടുക്കുകയാണെന്ന് തോന്നല്‍ കാവ്യയ്ക്ക് ഉണ്ടായി. നടിയെ കെട്ടിയിട്ട് രണ്ട് അടി കൊടുക്കണമെന്നാണ് കാവ്യ പറഞ്ഞത്. ഇതെല്ലാം ബ്യൂട്ടീഷ്യന്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ആ ലേഡി ഇവരുടെ കയ്യില്‍ നിന്നും കാശ് വാങ്ങിക്കാം. ഭാവനയുടെ കയ്യില്‍ നിന്നും കാശ് വാങ്ങിക്കാം എന്നായിരുന്നു വിചാരിച്ചത്. ഇതെല്ലാം കിട്ടുന്ന അറിവുകള്‍ മാത്രമാണ്പല്ലിശേരി പറയുന്നു.

SHARE