പുതിയ ഓഫറുമായി ജിയോ വിണ്ടും

മുംബൈ: ട്രായുടെ നിര്‍ദ്ദേശ പ്രകാരം സമ്മര്‍ സര്‍പ്രെസ് ഓഫര്‍ പിന്‍വലിച്ചതിന് പിന്നാലെ പുതിയ ഓഫറുമായി ജിയോ വിണ്ടും എത്തുന്നു. വീണ്ടും സൗജന്യ സേവനവുമായി ജിയോ എത്തുന്നത്. 309 രൂപക്ക് റീചാര്‍ജ് ചെയ്യുന്ന െ്രെപം ഉപഭോക്താകള്‍ക്ക് മൂന്ന് മാസത്തേക്ക് സേവനം സൗജന്യമായി ലഭിക്കും. നേരത്തെ 303 രൂപക്ക് നാല് മാസത്തേക്ക് സൗജന്യ സേവനമാണ് റിലയന്‍സ് ജിയോ നല്‍കിയിരുന്നത്.

309 രൂപക്ക് റീചാര്‍ജ് ചെയ്യുന്ന െ്രെപം ഉപഭോക്താകള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സേവനവും പ്രതിദിനം 1 ജിബി ഡാറ്റായും ലഭിക്കും. ഇതോടൊപ്പം തന്നെ 100 എസ്എംഎസുകളും സൗജന്യമാണ്. ഇതോടൊപ്പം തന്നെ മറ്റൊരു പ്ലനുംകൂടി ജിയോ അവതരിപ്പിക്കുന്നുണ്ട്. 509 രൂപയക്ക് റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റായും സ്വന്തമാക്കാം.

SHARE