വിദേശത്ത് പോകുന്ന ഒരാളും ഇനിയൊരിക്കലും ഭാര്യയെ വഞ്ചിക്കാന്‍ പാടില്ല: സുക്ഷമ സ്വരാജിനോട് സഹായം തേടി യുവതി

ചണ്ഡിഗഢ് : വിദേശത്ത് പോകുന്ന ഒരാളും ഇനിയൊരിക്കലും ഭാര്യയെ വഞ്ചിക്കാന്‍ പാടില്ലെന്ന് ആവസ്യവുമായി യുവതി. പ്രവാസി ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിയോട് സഹായം അഭര്‍ത്ഥിച്ച് പഞ്ചാബ് സ്വദേശിനിയായ യുവതിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. കപുര്‍ത്തല സ്വദേശിനി ചന്ദ് ദീപ് കൗര്‍ ആണ് മന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചിരിക്കുന്നത്.
വിവാഹത്തിന് ശേഷമാണ് ചന്ദ് ദീപിനെ ഉപേക്ഷിച്ച് ഭര്‍ത്താവ് രമണ്‍ദീപ് സിങ് ന്യൂസിലാന്റിലേയ്ക്ക് പോയത്. രമണ്‍ദീപിനെ നാട്ടിലെത്തിക്കണമെന്നും അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദു ചെയ്യണമെന്നുമാണ് യുവതിയുടെ ആവശ്യം.
വിദേശത്ത് പോകുന്ന ഒരാളും ഇനിയൊരിക്കലും ഭാര്യയെ വഞ്ചിക്കാന്‍ പാടില്ല എന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചന്ദ് ദീപ് പറഞ്ഞു. .ഇത്തരക്കാരെ ശിക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓക്‌ലന്‍ഡില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന രമണ്‍ദീപുമായി 2015 ജൂലൈയിലായിരുന്നു യുവതിയുടെ വിവാഹം. ഓഗസ്റ്റില്‍ത്തന്നെ രമണ്‍ദീപ് ഓക്‌ലന്‍ഡിലേക്ക് പോയി. പിന്നീട് 2015 ഡിസംബറില്‍ നാട്ടിലേക്ക് വന്ന അദ്ദേഹം 2016 ജനുവരിയില്‍ തിരിച്ചുപോയി.
ഒന്നര മാസത്തോളം മാത്രമാണ് താന്‍ രമണ്‍ദീപിന്റെ കൂടെ കഴിഞ്ഞത്. വിവാഹശേഷം ഭര്‍ത്തൃവീട്ടുകാരുടെ പെരുമാറ്റം മാറി. ഭര്‍ത്താവിനെ വിളിക്കാന്‍ പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. മറ്റു ബന്ധുക്കളെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ നമ്പര്‍ കണ്ടാല്‍ എടുക്കാത്ത സ്ഥിതി വരെയുണ്ടായെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് 2016 ഓഗസ്റ്റില്‍ രമണ്‍ദീപിനെതിരെ വിശ്വാസവഞ്ചനയ്ക്ക് ചന്ദ്ദീപ് കേസുകൊടുത്തു. രണ്‍ദീപിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ചന്ദ് പറഞ്ഞു.

SHARE