ട്രംപിന്റെ തീരുമാനത്തിനു പുല്ലുവില; വിമാനയാത്രക്കാര്‍ക്കു ടാബ്ലറ്റുമായി എമിറേറ്റ്‌സ്

കൊച്ചി: അമേരിക്കയിലേക്കു പോകുന്ന വിമാനങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കാത്തതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തിന് പരിഹാരമായി എമിറേറ്റ്‌സ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നതിന് എമിറേറ്റ്‌സ് ടാബ്‌ലറ്റുകള്‍ നല്കും. യാത്രാസമയങ്ങളില്‍ ആവശ്യമായ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇത് വളരെ സഹായകരമായിരിക്കും.

യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ (ടിഎസ്എ) നിര്‍ദേശപ്രകാരം ദുബായില്‍നിന്നും അമേരിക്കയിലേക്കുള്ള നോണ്‍സ്റ്റോപ്പ് വിമാനങ്ങളില്‍ ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, സ്മാര്‍ട്ട് ഫോണിനേക്കാള്‍ വലുപ്പമുളള മറ്റ് സ്വകാര്യ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ചെക്ക്ഇന്‍ ചെയ്യണമെന്ന നിര്‍ദേശത്തിന് പ്രതികരണമായാണ് ഈ പുതിയ സൗകര്യം നടപ്പിലാക്കുന്നത്.

എമിറേറ്റ്‌സിന്റെ പുതിയ സേവനത്തിന്റെ ഭാഗമായി പ്രീമിയം ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് 2016 സജ്ജമായ മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്‌ലറ്റുകള്‍ വിമാനത്തിനുള്ളില്‍ നല്കുക. ഉപയോക്താക്കള്‍ക്കുള്ള ഈ പ്രത്യേക സേവനം ദുബായില്‍നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ നോണ്‍സ്റ്റോപ്പ് വിമാനങ്ങളിലും സൗജന്യമായി ലഭിക്കും.

SHARE