ഭക്ഷണം കഴിച്ച ഉടന്‍ ചില കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലെന്ന് പറയുന്നതിന് കാരണം

മുതിര്‍ന്നവര്‍ നമ്മളോട് പലപ്പോഴും അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയാറുണ്ട്. ഇവയില്‍ ഒന്നാണ് ഭക്ഷണം കഴിച്ച ശേഷം ചെയ്യുന്ന കാര്യങ്ങളും. ഭക്ഷണം കഴിച്ച ഉടന്‍ ചില കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം…

1. ഉറക്കം ഭക്ഷണം കഴിച്ച ശേഷം ഉടന്‍ ഉറങ്ങരുത്. ഭക്ഷണത്തിന്റെ ശരിയായ ദഹനത്തെ ഇത് ബാധിക്കും. അതു കൊണ്ടു തന്നെ ഭക്ഷണം കഴിച്ച് കൃത്യമായ ഇടവേളയ്ക്ക് ശേഷം മാത്രം ഉറങ്ങുക.

2. കുളിയ്ക്കാതിരിക്കുക ഭക്ഷണം കഴിച്ച ഉടന്‍ തന്നെ ഷവറിന് കീഴില്‍ നിന്ന് കുളിയ്ക്കുന്നത് വയറു വേദനയ്ക്ക് കാരണമാകും. വയറ്റിലേക്കുള്ള രക്തയോട്ടത്തെയും ഇത് ബാധിക്കും.

3. പുകവലി മിക്ക ആളുകളും ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ പുകവലി ശീലിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഈ ശീലം നെഞ്ചിന് ദോഷമായി വരുന്നു. ഭക്ഷണത്തിന് ശേഷം ഉടനെയുള്ള പുകവലി ക്യാന്‍സറിന് വരെ കാരണമാകുന്നു.

4. ചായ കുടിയ്ക്കുന്നത് നിരവധി ആളുകള്‍ ചോറ് കഴിച്ച ശേഷം ഉടന്‍ തന്നെ ചായ കുടിയ്ക്കുന്ന ശീലം ഉള്ളവരാണ്. എന്നാല്‍ ഇത് അനീമിയ, കൊഴുപ്പ് ശരീരത്തില്‍ കൂട്ടുക, നെഞ്ച് വേദന എന്നിവയ്ക്ക് കാരണമാക്കുന്നു.

5. പഴങ്ങള്‍ കഴിക്കുക ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ പഴങ്ങള്‍ കഴിക്കുന്ന ശീലമില്ലാത്തവര്‍ ഇപ്പോള്‍ അപൂര്‍വ്വമാണ്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വയറ്റില്‍ ഒന്നുമില്ലാത്ത സമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ല സമയം. ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം പഴങ്ങള്‍ കഴിക്കാവുന്നതാണ്‌

SHARE