രംഭയുടെ വിവാഹ മോചനം ഭര്‍ത്താവ് സമര്‍പ്പിച്ച് ഹര്‍ജിയില്‍ വന്‍ ട്വിസ്റ്റ്

വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടി രംഭയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച് ഹര്‍ജിയില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവ് ഇന്ദിരാകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇരുവരെയും കൗണ്‍സിലിങ്ങിന് വിളിച്ചിരുന്നു. കൗണ്‍സിലിങ്ങിനിടെ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിവാഹ മോചനം വേണ്ടെന്ന് വച്ചിരിക്കുകയാണിപ്പോള്‍.
പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രംഭ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ദിരാകുമാറിന്റെ വീട്ടുകാരുമായി ചര്‍ച്ചനടത്താണ് മദ്രാസ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2010ല്‍ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും കുറച്ചു നാളുകളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.

SHARE