ലണ്ടന്‍: 14 കോടി രൂപയ്ക്കു ഹോങ്കോങ് ബിസിനസുകാരനു കന്യകാത്വം വിറ്റ റൊമാനിയന്‍ പെണ്‍കുട്ടി അലക്‌സാന്‍ഡ്ര കേഫ്രന്‍. സംഭവം അറിഞ്ഞതോടെ അവളുടെ മാതാപിതാക്കള്‍ മാത്രമല്ല ലോകം മുഴുവന്‍ ഞെട്ടി. അലക്‌സാന്‍ഡ്ര കേഫ്രന് 18 വയസ് തികഞ്ഞതെ ഉള്ളു. കന്യകാത്വം വില്‍ക്കാന്‍ തായാറാണെന്നു പറഞ്ഞ് അവള്‍ കഴിഞ്ഞ വര്‍ഷം ഒരു വെബ്‌സൈറ്റ് വഴി പരസ്യം കൊടുത്തിരുന്നു. ഈ പരസ്യത്തിനു ലോകമെമ്പാടു നിന്നും മികച്ച പ്രതികരണമാണു ലഭിച്ചത്. എന്നാല്‍ അലക്‌സാന്‍ഡ്രയുടെ തീരുമാനത്തില്‍ മാതാപിതാക്കള്‍ നിരാശപ്രകടിപ്പിച്ചു. അച്ഛന്‍ ടോണി ഒരു പോലീസുകാരനാണ്, അമ്മ ഫാര്‍മസിസ്റ്റും.

തന്റെ കുടുംബത്തിനു സുഖമായി ജീവിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നു പെണ്‍കുട്ടി പറയുന്നു. എന്നാല്‍ ഇതു കുടുംബത്തിനു നാണക്കേട് ഉണ്ടാക്കും എന്നും അതുകൊണ്ടു തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നും മാതാപിതാക്കള്‍ പെണ്‍കുട്ടിയോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അലക്‌സാന്‍ഡ്ര തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കൂട്ടാക്കിയില്ല.

ഒരു ടിവി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താനൊരു വേശ്യയല്ലെന്ന് അലക്‌സാന്‍ഡ്ര പ്രതികരിച്ചിരുന്നു. സെക്‌സിനെ കുറിച്ചു തനിക്ക് അറിവില്ല, കന്യകാത്വം വാങ്ങിയ ആള്‍ തന്നെ നന്നായി സംരക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അലക്‌സാന്‍ഡ്ര പറഞ്ഞു.

SHARE