നിത്യ മേനോന്‍ അമ്മയാകാന്‍ തയ്യാറെടുക്കുന്നു

നിത്യ മേനോന്‍ അമ്മയാകാന്‍ തയ്യാറെടുക്കുന്നു. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് നിത്യ. ഇപ്പോഴിത നിത്യ ഇളയദളപതി വിജയിയുടെ അമ്മയായി അഭിനയിക്കുന്നു. അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന വിജയിയുടെ 61മത്തെ ചിത്രത്തിലാണു നിത്യ മേനോന്‍ വിജയിയുടെ അമ്മയയായി എത്തുന്നത്.
വിജയ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണിത്. നിത്യയ്ക്കും ചിത്രത്തില്‍ ഡബിള്‍ റോളാണെന്നും കേള്‍ക്കുന്നു. താരത്തേ കൂടാതെ സമാന്തയും കാജള്‍ അഗര്‍വാളും ചിത്രത്തിലെ നായിക നിരയിലുണ്ട്. നിത്യയുടെ ആദ്യ വിജയ് ചിത്രമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. നേരത്തെ ഈ വേഷത്തിലേയ്ക്കു പരിഗണിച്ചത് ജ്യോതികയെ ആയിരുന്നു. എന്നാല്‍ ചില വിയോജിപ്പുകള്‍ കൊണ്ട് ജ്യോതിക പിന്മാറുകയായിരുന്നു. നിത്യയ്ക്ക് അമ്മ വേഷം അത്ര പുതിയ കാര്യമല്ല. നേരത്തെ 24 എന്ന ചിത്രത്തില്‍ സൂര്യയുടെ ഭാര്യയും അമ്മയുമായും നിത്യ അഭിനയിച്ചിരുന്നു.

SHARE