സര്‍ട്ടിഫിക്കറ്റുകളിലും ഇനി ആധാര്‍ നമ്പറും ഫോട്ടോയും നിര്‍ബന്ധം

ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി ആധാര്‍ നമ്പറും ഫോട്ടോയും നിര്‍ബന്ധമാക്കാന്‍ യുജിസി യുടെ നിര്‍ദേശം. കൃത്രിമം നടത്തുന്നത് ഒഴിവാക്കാന്‍ സര്‍വകലാശാലകള്‍ക്കുംഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് യുജിസി കര്‍ശന നിര്‍ദേശം നല്‍കിയത്.
സര്‍ട്ടിഫിക്കറ്റിലും മാര്‍ക്ക് ലിസ്റ്റിലും ഫോട്ടോ ആധാര്‍ നമ്പര്‍ എന്നിവ മറ്റു സുരക്ഷാ സംവിധാനത്തിനൊപ്പം ചേര്‍ക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥി പഠിച്ചിറങ്ങിയ സ്ഥാപനത്തിന്റെ പേരിനൊപ്പം റഗുലര്‍, പാര്‍ട്ട് ടൈം, വിദൂര വിദ്യാഭ്യാസം എന്നീ കാര്യങ്ങളും ഇനി മുതല്‍ വ്യക്തമാക്കണം.
സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്നതിനൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്ക് യുജിസി കടന്നത്.

SHARE