ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ജൂലായ് 1 മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനകാര്യ ബില്ലില്‍ ഭേദഗതിയായാണ് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ആധാര്‍മൂലം തടസപ്പെടരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ഇത് ലംഘിക്കുകയാണെന്നും ഇതിനെതിരായി വാദിക്കുന്നവര്‍ പറയുന്നു.
നിലവില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്‍കിയാല്‍ മതി.

SHARE