ഐറിഷ് ഫുട്‌ബോളര്‍ റയാന്‍ മക്‌ബ്രൈഡ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ഐറിഷ് ഫുട്‌ബോളര്‍ റയാന്‍ മക്‌ബ്രൈഡിനെ (27) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐറിഷ് പ്രീമിയര്‍ ലീഗില്‍ ഡെറി സിറ്റിക്ക് കളിക്കുന്ന റയാന്‍ മക്‌ബ്രൈഡിനെ ഇന്നലെ രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ദ്രോഗ്ദ യുണൈറ്റഡിന് എതിരെയുള്ള മത്സരം 4-0 ന് ജയിച്ച ശേഷം വീട്ടിലേക്കു മടങ്ങിയ തങ്ങളുടെ നായകന്റെ ചേതനയറ്റ ശരീരമാണ് പിറ്റേന്ന് കൂട്ടുകാര്‍ കണ്ടത്തിയത്. മരണ കാരണം അറിവായിട്ടില്ല. മരണവിവരം വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡെറി സിറ്റി മാനേജര്‍ കെന്നി ഷീല്‍സ് പറഞ്ഞു. ഡെറി സിറ്റിയുടെ നട്ടെല്ലാണ് നഷ്ടമായിരിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007 ല്‍ ഇന്‍സ്റ്റിറ്റൂട്ട് എഫ്‌സിയിലൂടെയാണ് മക്‌ബ്രൈഡ് മൈതാനത്ത് ഇടിമിന്നലായി അവതരിച്ചത്. 2010 ലാണ് മക്‌ബ്രൈഡ് ഡെറി സിറ്റിയിലേക്ക് കൂടുമാറിയത്. പ്രതിരോധ നിരയിലെ കരുത്തനായിരുന്ന മക്‌ബ്രൈഡ്, ഡെറി സിറ്റിക്കായി ഒമ്പതു ഗോളുകളും നേടിയിട്ടുണ്ട്.

SHARE