ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം നോര്‍വേ. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്ക് (എസ്ഡിഎസ്എന്‍) ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഡെന്‍മാര്‍ക്കിനെ പിന്തള്ളി നോര്‍വേ ഒന്നാം സ്ഥാനത്തെത്തിയത്.

മൊത്തം 155 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 122-ാം സ്ഥാനമാണ്. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയും യെമനുമാണ് ഒട്ടും സന്തോഷമില്ലാത്ത രാജ്യങ്ങള്‍. ആഭ്യന്തര ഉല്‍പാദനം, ശരാശരി ആയുസ്സ്, സ്വാതന്ത്ര്യം, ഉദാരത, സാമൂഹികസുരക്ഷ, സുതാര്യത തുടങ്ങിയവയാണ് രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നിലവാരം കണ്ടെത്താന്‍ മാനദണ്ഡമാക്കിയത്.

ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, കാനഡ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, സ്വീഡന്‍ എന്നിവയാണ് സന്തുഷ്ടി കൂടിയ രാജ്യങ്ങളില്‍ മൂന്നു മുതല്‍ പത്തുവരെ സ്ഥാനക്കാര്‍. അമേരിക്ക 14-ാമതാണ്. ജര്‍മനി(16), ബ്രിട്ടന്‍ (19).

SHARE