കൊച്ചി: എന്തുകൊണ്ട് സൈറാ ബാനുവില്‍ അഭിനയിച്ചു എന്നതിന് ഉത്തരം നല്‍കുകയാണ് നടി അമല. മഞ്ജു വാര്യരുടെ നൃത്തവും അതിന് കാരണമായി എന്നതാണ് സത്യം. സംവിധായകന്‍ ആന്റണി സോണിയാണു ഹൈദരാബാദില്‍ വന്നു കഥ പറഞ്ഞത്. മഞ്ജു വാരിയരുടെ ഹൗ ഓള്‍ഡ് ആര്‍ യു ഞാന്‍ കണ്ടിരുന്നു. മഞ്ജുവിന്റെ നൃത്തത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും കേട്ടപ്പോള്‍ ഈ വേഷം വേണ്ടെന്നു വയ്ക്കാന്‍ കഴിഞ്ഞില്ല സിനിമയില്‍ എത്തിയതിനെ കുറിച്ച് അമല പറയുന്നത് ഇങ്ങനെയാണ്.
എന്റെ സൂര്യപുത്രികള്‍ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നടിയായിരുന്നു അമല. വിവാഹം ചെയ്ത ശേഷം സിനിമയില്‍ അമല സജീവമായിരുന്നില്ല. എന്നിട്ടും മലയാളത്തോടുള്ള താല്‍പ്പര്യം കാരണം സൈറാ ബാനുവില്‍ അഭിനയിക്കുകയായിരുന്നു.
വക്കീലിന്റെ േവഷമാണെന്നു പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ മടിച്ചതാണ്. കാരണം നീളമുള്ള ഡയലോഗുകളായിരിക്കും കൂടുതല്‍. എന്നെ മലയാളം പഠിപ്പിക്കാന്‍ സൗമ്യ എന്ന അസിസ്റ്റന്റ് ഡയറക്ടറെ തന്നു. സ്‌കൈപ്പിലൂടെ രാവിലെ അഞ്ചു മുതല്‍ ഏഴു വരെയായിരുന്നു ക്ലാസ്. അതോടെ ധൈര്യമായി അമല പറയുന്നു.
ഷൂട്ടിനായി 20 ദിവസത്തോളം കേരളത്തിലുണ്ടായിരുന്നു. രാവിലെ നടക്കാന്‍ പോകും. വൈകിട്ട് മള്‍ട്ടിപ്ലക്‌സില്‍ പോയി സിനിമ കാണും. അങ്ങനെയായിരുന്നു കേരളത്തിലെ ജീവിതം. അങ്കമാലി ഡയറീസും മെക്‌സിക്കന്‍ അപാരതയുമാണ് അവസാനം കണ്ടത്. ഇനി കെയര്‍ ഓഫ് സൈറ ബാനുവും തിയറ്ററില്‍ കാണണം അമല പറഞ്ഞു.
ഈ സിനിമ എന്നെ തേടി വന്നതാണ്. വിവാഹ ശേഷം ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിപ്പും ബിസിനസും മറ്റുമായി തിരക്കിലായിരുന്നു. ഫാസില്‍ സാര്‍ ഇടയ്ക്കു നല്ല വേഷമുണ്ടെന്നും സിനിമ ചെയ്യണമെന്നു പറഞ്ഞു വിളിക്കുമായിരുന്നു. വരാന്‍ സാഹചര്യം ഇല്ലായിരുന്നുവെന്നും അമല പറയുന്നു.

SHARE