ഷാര്‍ജയില്‍നിന്നും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും പ്രതിദിനസര്‍വീസുമായി ഇന്‍ഡിഗോ

ഷാര്‍ജ: ഈ മാസം 20 മുതല്‍ കോഴിക്കാട്ടേക്ക് പ്രതിദിന സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധിക്രതര്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ തിരുവന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്നും ഇന്‍ഡിഗോ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ വ്യക്തമാക്കി.
ഷാര്‍ജയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എയര്‍ലൈന്‍സ് അധിക്രതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. യുഎഇ ല്‍ നിന്നുള്ള ഇന്‍ഡിഗോയുടെ രണ്ടാമത്തെ സര്‍വ്വീസാണ് കോഴിക്കോട്ടേക്ക് ആരംഭിക്കുന്നത്. നിലവില്‍ ദുബായില്‍ നിന്നും കൊച്ചിയിലേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്. ഷാര്‍ജയില്‍ നിന്നും കാലത്ത് യുഎഇ സമയം 9.20 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 2.30 ന് കോഴിക്കോട് എത്തിച്ചേരും.
കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള വിമാനം ഇന്ത്യന്‍ സമയം കാലത്ത് 6.05 നാണ് പുറപ്പെടുക. യുഎഇ സമയം 8.20 ന് വിമാനം ഷാര്‍ജയില്‍ എത്തിച്ചേരും. തിരുവന്തപുരത്തേക്കുള്ള സര്‍വ്വീസ് ഷാര്‍ജയില്‍ നിന്നും യുഎഇ സമയം പുലര്‍ച്ചെ രണ്ടിനാണ് പുറപ്പെടുക. ഇന്ത്യന്‍ സമയം കാലത്ത് 7.35 ന് വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും.
ഷാര്‍ജയിലേക്കുള്ള വിമാനം ഇന്ത്യന്‍ സമയം രാത്രി 10.20 ന് പുറപ്പെട്ട് യുഎഇ സമയം പുലര്‍ച്ചെ ഒന്നിന് ഷാര്‍ജയില്‍ എത്തിച്ചേരും. ഉപഭോക്താക്കള്‍ക്കായി മികച്ച സര്‍വ്വീസ് ഒരുക്കിയിട്ടുള്ള തങ്ങള്‍ ഏറെ പുതുമയുള്ള ഓഫറുകളാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നും അധിക്രതര്‍ വ്യക്തമാക്കുന്നു. രാജ്യാന്തര തലത്തില്‍ ഇന്‍ഡിഗോയുടെ ആറാമത്തെ സര്‍വ്വീസാണ് ഷാര്‍ജയിലേക്ക് ആരംഭിക്കുന്നത്.

ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്

SHARE