സദാചാര ഗുണ്ടായിസത്തിന് എതിരെ ചുംബിച്ചും പാട്ടുപാടിയും ചിത്രം വരച്ചും പ്രതിഷേധം

കൊച്ചി: സദാചാര ഗുണ്ടായിസത്തിന് എതിരെ കൊച്ചി മറൈന്‍ െ്രെഡവില്‍ ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തകര്‍ ചുംബിച്ചും പാട്ടുപാടിയും ചിത്രം വരച്ചും പ്രതിഷേധിച്ചു. സദാചാര ഗുണ്ടായിസത്തിനെതിരെ തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധ പരിപാടി നടന്നു. കൊച്ചി മറൈന്‍ െ്രെഡവില്‍ ഒന്നിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെയായിരുന്ന കിസ് ഓഫ് ലൗ പ്രവര്‍ത്തകരുടെയും മറ്റു സംഘടനകളുടെയും പ്രതിഷേധം. മറൈന്‍െ്രെഡവില്‍ വൈകിട്ട് നാലോടെ ബാനറുകളും പോസ്റ്ററുകളുമായി പ്രകടനമായെത്തിയ സമരക്കാര്‍ കെട്ടിപ്പിടിച്ചും പരസ്പരം ചുംബിച്ചും നാടന്‍ പാട്ടുകള്‍ പാടിയും ചിത്രങ്ങള്‍ വരച്ചും പ്രതിഷേധിച്ചു. സദാചാര ഗുണ്ടായിസത്തിന് എതിരെ തെരുവ് നാടകവും അരങ്ങേറി.
സമരത്തിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല. പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് മറൈന്‍െ്രെഡവില്‍ പ്രതിഷേധ പരിപാടി നടന്നത്. സുരക്ഷയ്ക്കായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മുന്നൂറോളം പോലീസുകാര്‍ മറൈന്‍ െ്രെഡവില്‍ എത്തിയിരുന്നു.
സദാചാര ഗുണ്ടായിസത്തിനെതിരെ കോഴിക്കോടും പ്രതിഷേധ പരിപാടി നടന്നു. മാനാഞ്ചിറ മൈതാനത്താണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്.

കൊച്ചി ശിവസേന ഓഫീസിലേയ്ക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ ചൂരല്‍ മാര്‍ച്ച് നടത്തി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തി.
യൂത്ത് കോണ്‍ഗ്രസ്, കെഎസ്.യു പ്രവര്‍ത്തകര്‍ മറൈന്‍െ്രെഡവിലെ മഴവില്‍ പാലത്തിനു സമീപമാണ് പ്രതിഷേധി പരിപാടി സംഘടിപ്പിച്ചത്. സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച് ഊരാളി ബാന്‍ഡിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടിയും മറൈന്‍െ്രെഡവില്‍ നടന്നു.
ചുംബനസമരത്തിനും സദാചാര ഗുണ്ടായിസത്തിനും എതിരെ യുവമോര്‍ച്ചബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലും മറൈന്‍ െ്രെഡവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നേരത്തെ കെ.എസ്.യു ചൂരല്‍ സമരവും ഇടതു സംഘടനകള്‍ മറൈന്‍ െ്രെഡവില്‍ ‘സ്‌നേഹ ഇരിപ്പ്’ സമരം നടത്തിയിരുന്നു.

SHARE

9 അഭിപ്രായങ്ങള്‍

  1. adam and eve

    […]we prefer to honor quite a few other net web sites around the net, even when they aren’t linked to us, by linking to them. Underneath are some webpages really worth checking out[…]

  2. Google

    Just beneath, are many entirely not associated internet sites to ours, nonetheless, they may be certainly worth going over.