കാവ്യയും മീനാക്ഷിയും തമ്മില്‍ തെറ്റി, വഴക്കിനെ തുടര്‍ന്ന് കാവ്യ വെണ്ണലയിലുള്ള സ്വന്തം വീട്ടിലേക്ക് മാറി ?

കൊച്ചി: കാവ്യയും മീനാക്ഷിയും തമ്മില്‍ തെറ്റിയതായി പാപ്പരാസികള്‍. എല്ലാം വളരെ പെട്ടെന്നായിരുന്നു. ദിലീപ്- കാവ്യ വിവാഹത്തിന് മുന്‍കൈയെടുത്തത് മകള്‍ മീനാക്ഷിയായിരുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വിവാഹത്തിനു ശേഷം കാവ്യയും ദിലീപും ഹണി മൂണിനു പോയപ്പോഴും മീനാക്ഷിയെ ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖമുള്ളതല്ല. മീനാക്ഷിയുടെ പ്രശ്‌നം താരദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണായിട്ടുണ്ടെന്നും താരദമ്പതികളുമായി അടുത്ത സുഹൃത്തുക്കള്‍ പറയുന്നതായി പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നു. മകളാണ് തന്റെ രണ്ടാവിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് ദിലീപ് വിവാഹ ദിവസം പറഞ്ഞിരുന്നു.kavya ഇത് ശരിക്കുവെയ്ക്കുന്നതായിരുന്നു മീനാക്ഷിയുടെ പ്രതികരണവും. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ അപ്രതീക്ഷിതമായി നടന്ന വിവാഹ ചടങ്ങില്‍ മീനാക്ഷിയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. കാവ്യയ്ക്കും ദിലീപിനും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും മാലകള്‍ കൈമാറാന്‍ സഹായിച്ചും രണ്ടാനമ്മയെ മീനാക്ഷി ഇരു കൈയും നീട്ടി സ്വീകരിക്കുന്നതാണ് എല്ലാവരും കണ്ടത്. വിവാഹ ചടങ്ങുകളെക്കാളും അന്ന് മാധ്യമ ശ്രദ്ധനേടിയത് മീനാക്ഷിയായിരുന്നു. വിവാഹ ശേഷം ദിലീപും കാവ്യയും വിദേശ യാത്ര നടത്തിയപ്പോഴും മീനാക്ഷി ഒപ്പമുണ്ടായിരുന്നു. അന്ന് ഇതിനെ കളിയാക്കി സോഷ്യല്‍മീഡിയയില്‍ പല കമന്റുകളും വന്നിരുന്നു. എന്നാല്‍ വിവാദങ്ങളെ പുഞ്ചിരിയോടെയാണ് കാവ്യയും മീനാക്ഷിയും ദിലീപും നേരിട്ടത്. കാവ്യയെ തന്നെക്കാളും സ്‌നേഹിക്കുന്നത് മീനാക്ഷിയാണെന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. എന്നാല്‍ അടുത്തിടെയായി ഇവര്‍ തമ്മില്‍ നല്ല രസത്തിലല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വിദേശത്ത് നടക്കാനിരിക്കുന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ മൂവരും പോകാനിരിക്കെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. വിദേശ യാത്രക്ക് പിന്നാലെ തന്നെ കാവ്യയും മീനാക്ഷിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ദിലീപിന് മീനാക്ഷിയോടുള്ള അമിത വാത്സല്യം കാവ്യയ്ക്ക് അത്ര ഇഷ്ടമാകുന്നില്ലെന്നാണ് വിവരം. മീനാക്ഷിയുടെ സ്വകാര്യതകളില്‍ കാവ്യ ഇടപെടുന്നത് മീനാക്ഷിക്കും ഇഷ്ടമില്ലത്രേ. ഇരുവരും തമ്മില്‍ ആലുവയിലെ വീട്ടില്‍ പരസ്പരം വാക്‌പോര് വരെ നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈസമയം ദിലീപ് സിനിമാ സംബന്ധമായ ആവശ്യങ്ങളുമായി സ്ഥലത്തുണ്ടായിരുന്നില്ല. വഴക്കിനെ തുടര്‍ന്ന് കാവ്യ വെണ്ണലയിലുള്ള കാവ്യയുടെ വീട്ടിലേക്ക് മാറി. ഇപ്പോള്‍ ദിലീപ് വീട്ടിലെത്തുമ്പോള്‍ മാത്രമാണ് കാവ്യയും അവിടെയെത്താറുള്ളൂവെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. മീനാക്ഷിയെ വേദനിപ്പിക്കുന്നത് ദിലീപ് ചോദ്യം ചെയ്യുന്നത് കാവ്യയെയും ചൊടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളിലും ദിലീപും കാവ്യയും തമ്മില്‍ എതിരഭിപ്രായമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ ഗര്‍ഭിണിയാണെന്ന് കാവ്യ….

മോഹന്‍ലാലിന് അവാര്‍ഡ് നല്‍കാന്‍ ഉന്നത സമ്മര്‍ദ്ദം ഉണ്ടായിട്ടും വിനായകന് അവാര്‍ഡ് കിട്ടിയതിന് പിന്നില്‍?

SHARE