വൈവാഹിക വെബ്സൈറ്റുകള്‍ സര്‍ക്കാര്‍ നിയന്ത്രണം

തിരുവനന്തപുരം: വൈവാഹിക വെബ്സൈറ്റുകള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് നിര്‍ദ്ദേശങ്ങളുള്ളത്. വൈവാഹിക സൈറ്റുകള്‍ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രധാന നിര്‍ദ്ദേശങ്ങള്‍
1. വിവാഹ വെബ്സെറ്റുകള്‍ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഉപയോക്തൃ കരാറും സ്വകാര്യതാനയവും വികസിപ്പിക്കണം.
2 .ഉപയോക്താക്കളുടെ വ്യക്തിഗത വിവര സംരക്ഷണത്തിനായുള്ള വെബ്സൈറ്റിലെ നിയന്ത്രണങ്ങളും നടപടികളും നയങ്ങളും സ്വകാര്യതാനയത്തിലൂടെ വ്യക്തമാക്കണം.
3. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കണം.
4. ഉപയോക്താവിന്റെ വ്യക്തിഗത തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന അനുബന്ധ രേഖകളുടെ ശരിപ്പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.
5. വെബ്സൈറ്റ് വൈവാഹിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുക എന്ന കര്‍ശന നിര്‍ദേശം വെബ്സൈറ്റില്‍ നല്‍കിയിരിക്കണം.
6. തട്ടിപ്പുകളെക്കുറിച്ചും സുരക്ഷ നിര്‍ദേശങ്ങളെക്കുറിച്ചും ഉപയോക്താക്കള്‍ക്ക് നിരന്തരം വിവരം നല്‍കണം.
7. വെബ്സൈറ്റിലെ വിവരങ്ങള്‍ ശരിയാണോ എന്ന് ഉപയോക്താക്കള്‍ തന്നെ സ്ഥിരീകരിക്കണമെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കണം.
8. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യണം
9. പരാതി പരിഹാര ഓഫീസറെ നിയമിച്ച് അദ്ദേഹത്തെ ബന്ധപ്പെടേണ്ട വിവരങ്ങളും പരാതിപരിഹാര മാര്‍ഗങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
10. ഉപയോക്തൃസൗഹൃദ നടപടിയെന്ന നിലയില്‍ ഫ്രീക്വന്റ്ലി ആസ്‌ക്ഡ് ക്വസ്റ്റ്യന്‍സ് (എഫ്.എ.ക്യു) സൈറ്റില്‍ വികസിപ്പിക്കണം.
വെബ്സൈറ്റിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വിവിധ സാങ്കേതിക സുരക്ഷ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കണമെന്നും സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

SHARE

13 അഭിപ്രായങ്ങള്‍

  1. sex anal beads

    […]we like to honor quite a few other world wide web internet sites around the web, even when they aren’t linked to us, by linking to them. Underneath are some webpages really worth checking out[…]

  2. Google

    Very couple of websites that happen to become in depth beneath, from our point of view are undoubtedly properly really worth checking out.