മോഹന്‍ലാലും മമ്മൂട്ടിയുമല്ല, ദുല്‍ഖറാണ് താരം..!

മലയാളത്തില്‍ ഏറ്റവും ഡിമാന്‍ഡുള്ള താരം മമ്മൂട്ടിയും മോഹന്‍ലാലുമല്ല, ദുല്‍ഖര്‍ സല്‍മാനാണ്. ഓരോ സംവിധായകന്റെയും സ്വപ്നമാണ് ദുല്‍ഖറിന്റെ ഡേറ്റ് കിട്ടുക എന്നത്. 2017 ല്‍ മികച്ച പ്രോജക്ടുകളാണ് ദുല്‍ഖറിന് ലഭിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുക ഇനി ദുല്‍ഖര്‍ ആയിരിക്കുമെന്നാണ് സിനിമാ വൃത്തങ്ങള്‍ അടക്കം പറയുന്നത്. ഈ വര്‍ഷത്തെ ആദ്യ ദുല്‍ഖര്‍ ചിത്രമായ ജോമോന്റെ സുവിശേഷം 30 കോടി കളക്ഷന്‍ നേടിക്കൊടുത്തു. ആദ്യ ദിവസം തന്നെ രണ്ടരകോടി കളക്ഷനാണ് ഈ സിനിമ നേടിക്കൊടുത്തത്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദുല്‍ഖറിന്റേതായി ആരാധകര്‍ കാത്തിരിക്കുന്നത്. അമല്‍ നീരദും ദുല്‍ഖറും ഒന്നിക്കുമ്‌ബോള്‍ മികച്ച സിനിമയില്‍ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.
ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് തന്നെയാണ് മലയാളസിനിമാലോകവും പറയുന്നത്.
ബോളിവുഡ് ഫിലിം മേക്കറും മലയാളിയുമായ ബിജോയ് നമ്ബ്യാരുടെ സംവിധാനത്തിലുള്ള സോളോയും സലിം ബുഖാരി സംവിധാനം ചെയ്യുന്ന മാസ് ചിത്രത്തിലും വൈശാഖിന്റെ ചിത്രത്തിലും ദുല്‍ഖര്‍ ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്. ഒപ്പം ലാല്‍ ജോസ് ഉണ്ണി ആര്‍ ടീമിന്റെ സിനിമയിലും ദുല്‍ഖര്‍ നായകനാകും.
സോളോ തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. സലിം ബുഖാരിയുടെ ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ദുല്‍ഖര്‍ എത്തുക. ദുല്‍ഖര്‍ ഇതാദ്യമായാണ് പോലിസ് വേഷത്തില്‍ എത്തുന്നത്. ആരാധകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കുമിത്. കൈ നിറയെ ചിത്രങ്ങളാണ് ദുല്‍ഖറിന്. അതും മികച്ച സംവിധായകര്‍ക്ക് ഒപ്പവും.

SHARE