ഡിവോഴ്‌സും പ്രായവും തമ്മില്‍ ബന്ധമുണ്ടോ..?

വിവാഹം എന്ന സങ്കല്‍പ്പത്തിന് തന്നെ മാറ്റം വരുന്ന കാലമാണിത്.അഡ്ജസ്റ്റ് ചെയ്യാനാവാത്ത ഒരു ബന്ധവും ആരും മുന്നോട്ട് കൊണ്ട് പോകാന്‍ ഇക്കാലത്ത് തയ്യാറാവുന്നില്ല.അതു കൊണ്ട് തന്നെ വിവാഹമോചനങ്ങള്‍ ഏറുന്ന കാലം.

വേര്‍പിരിയലും പങ്കാളികള്‍ തമ്മിലുളള പ്രായവ്യത്യാസവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പഠനം നടത്തിയത് അറ്റ്‌ലാന്റയിലെ എമോറി സര്‍വകലാശാലയിലെ ആന്‍ഡ്ര്യൂ ഫ്രാന്‍സിസും ഹ്യൂഗോ മിയാലോണിമുമാണ്.3000 ദമ്പതികളിലായിരുന്നു പഠനം.

പങ്കാളികള്‍ തമ്മിലുളള പ്രായവ്യത്യാസം കൂടും തോറും വേര്‍പിരിയലിനുളള സാധ്യത വര്‍ധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. സമപ്രായക്കാരേക്കാള്‍ വേര്‍പിരിയലിനു 18 ശതമാനം സാധ്യതയുളള പങ്കാളികളാണ് 5 വയസില്‍ കൂടുതല്‍ പ്രായവ്യത്യാസമുളളവര്‍. 10 വയസിനു മുകളില്‍ പ്രായവ്യത്യാസമുളള പങ്കാളികളില്‍ വേര്‍പിരിയല്‍ സാധ്യത 39 ശതമാനമത്രെ. പ്രായവ്യത്യാസം 20 വയസിനു മുകളിലാണെങ്കില്‍ വേര്‍പിരിയല്‍ സാധ്യത 95 ശതമാനമാണ്. എന്നാല്‍ ഇതെല്ലാം പങ്കാളികളുടെ മാനസികാരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

SHARE