കനകമലയില്‍നിന്നു പിടികൂടിയ ഐഎസ് അനുഭാവികളുമായി ബന്ധം; വിദേശ മലയാളി എന്‍ഐഎ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കിയ മലയാളി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദീന്‍ പാറക്കടവത്താണ് അറസ്റ്റിലായത്. അബുദാബിയില്‍നിന്ന് ഡല്‍ഹി ഇന്ദിഗാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൊയ്‌നുദീനെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്.

ഒമര്‍ അല്‍ ഹിന്ദി ഐഎസ് മൊഡ്യൂളില്‍ സഹായം ചെയ്തിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി എന്‍ഐഎ അറിയിച്ചു. ഇതിനുശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചു യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ശേഖരിച്ച് നഗരങ്ങള്‍ ആക്രമിക്കാനും സുപ്രധാന വ്യക്തികളെ വകവരുത്താനുമായിരുന്നു ഇവരുടെ ഉദ്ദേശമെന്നും ഐഎസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെന്നും അന്ന് എന്‍എഐ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൊയ്‌നുദീന്‍ അറസ്റ്റിലാകുന്നത്.

കേസുമായി ബന്ധപ്പെട്ട് മുന്പ് അറസ്റ്റിലായവര്‍ വിദേശത്തുള്ള ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവും എന്‍ഐഎക്ക് ലഭിച്ചു.

SHARE

7 അഭിപ്രായങ്ങള്‍

  1. Google

    Wonderful story, reckoned we could combine several unrelated information, nonetheless seriously really worth taking a look, whoa did 1 find out about Mid East has got extra problerms as well.

  2. Google

    Very couple of internet sites that come about to become in depth below, from our point of view are undoubtedly effectively really worth checking out.