സൗദി പഴയപോലെയല്ല, മാറിത്തുടങ്ങി, സൗദി രാജകുമാരി പറയുന്നു…

റിയാദ്: സൗദി അറേബ്യയില്‍ ആദ്യ വനിതാ ജിം ഈ മാസം പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തെ കായിക താരങ്ങള്‍ക്കു വേണ്ടിയാണ് ജിം ആരംഭിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. കായികരംഗത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് എല്ലാ ജില്ലകളിലും ജിം ആരംഭിക്കാനാണ് പദ്ധതിയെന്നും ഇത് ആദ്യ ഘട്ടമാണെന്നും സൗദി രാജകുമാരി റീമ ബിന്‍ഡ് ബന്ദര്‍ പറഞ്ഞു. നീന്തല്‍, ഓട്ടം, ഭാരോദ്വഹനം എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങളും ജിമ്മുകളില്‍ ഉണ്ടാകും.
princess_reem-saudi
എന്നാല്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ് എന്നീ കായിക ഇനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങളോ അതിനുള്ള മറ്റ് സൗകര്യങ്ങളോ ജിമ്മുകളില്‍ ഉണ്ടാകില്ലെന്നും റീമ ബിന്‍ഡ് അറിയിച്ചു.

SHARE