ആശുപത്രിയിലെത്തിച്ചത് ജയലളിതയുടെ മൃതദേഹമെന്ന് അപ്പോളോയിലെ ഡോക്റ്റര്‍, 20 ദിവസത്തിന് ശേഷം മറീന ബീച്ചില്‍ പണി ആരംഭിച്ചു, മുഖത്തെ എംബാം മറ്റൊരുതെളിവ് (വീഡിയോ)

ചെന്നൈ: ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചു കൊണ്ടിരുന്നത്. ഇപ്പോഴിതാ ഇതുസംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നു. ജയലളിതയുടെ മരണത്തെ സംബന്ധിച്ച് ജ്യുഡീഷല്‍ അന്വേഷണം വേണമെന്ന് പനീര്‍ശെല്‍വം പറഞ്ഞതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍. സംഭവദിവസം അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന ഡോ. രാമസീതയാണ് രംഗത്തെത്തിയത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നുവെന്നാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത്. ചെന്നൈയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ നാഡിമിഡിപ്പുകള്‍ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു.
jayamma
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസത്തിനകം ചെന്നൈ മറീന ബീച്ചിലുള്ള എംജിആര്‍ സമാധിക്കടുത്ത് പണികള്‍ ആരംഭിച്ചതായി ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു.
ആശുപത്രിയുടെ ഈ പ്രവര്‍ത്തികള്‍ സഹിക്കാതെ താന്‍ അവിടെ നിന്നും രാജി വയ്ക്കുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഇത് അന്വേഷണ കമ്മീഷനു മുന്നില്‍ പറയുവാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ജയയുടെ കവിളുകളില്‍ കണ്ട തുളകള്‍ എംബാം ചെയ്തതിന് തെളിവാണെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിച്ചശേഷം പനീര്‍ശെല്‍വത്തിനെ പോലും കാണിച്ചില്ലെന്ന ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.
jaya_2
തലൈവിയുടെ മരണത്തില്‍ നേരത്തെ എഐഎഡിഎംകെ നേതാവ് പാണ്ഡ്യനും സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 22നാണ് നിര്‍ജലീകരണവും അണുബാധയും കാരണം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണത്തില്‍ പ്രവേശിപ്പിച്ചശേഷം ഒക്ടോബര്‍ 12 ന് മുഖ്യമന്ത്രിയുടെ ചുമതലകള്‍ പനീര്‍ശെല്‍വത്തിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം ഡിസംബര്‍ അഞ്ചിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിത മരിച്ചതായി പ്രഖ്യാപിക്കുന്നത്.

SHARE

ഒരു അഭിപ്രായം