വീട്ടുകാരുടെ ബുദ്ധിപൂര്‍വ്വമായ ഇടപെടലിലൂടെ കള്ളനെ പോലീസ് പിടികൂടി

മാരാരിക്കുളം: വീട്ടുകാരുടെ ബുദ്ധിപൂര്‍വ്വമായ ഇടപെടലിലൂടെ മോഷണശ്രമത്തിനിടെ കള്ളനെ പോലീസ് പിടികൂടി. വിരുതനഗര്‍ സ്വദേശി ശങ്കര്‍ 27 ആണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ കലവൂര്‍ പുത്തന്‍പറമ്പില്‍ രവീന്ദ്രന്റെ വീട്ടില്‍ നിന്നാണ് കള്ളനെ പിടികൂടുയത്. മോഷ്ടാവ് പാരകൊണ്ട് പിന്‍വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. നായയുടെ നിര്‍ത്താതെയുള്ള കുര പെട്ടെന്ന് നിന്നതോടെ കള്ളന്‍ ആണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചതോടെ പോലീസിന് ഇവര്‍ വിവരം നല്‍കി. വീട്ടിലേക്കുള്ള വഴിയും ഇവര്‍ പോലീസിന് വിവരിച്ചു നല്‍കിയതോടെ മണ്ണഞ്ചേരി പോലീസ് വീട്ടിലേക്ക് പാഞ്ഞെത്തി. പ്രിന്‍സിപ്പല്‍ എസ്‌ഐ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കള്ളന്‍ കയറിയ വാതിലിലൂടെ തന്നെ അകത്തെത്തിയപ്പോള്‍ കള്ളന്‍ അലമാരയില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു. പോലീസിനെ കണ്ട് പുറത്തേക്ക് ഓടിയ മോഷ്ടാവിനെ പുറത്ത് കാവല്‍ നിന്ന പോലീസ് കൈയ്യോടെ പൊക്കി.
കള്ളനെ പിടികൂടിയതിനുശേഷമാണ് കള്ളനെ പിടിക്കാന്‍ തിരക്കഥ ഒരുക്കിയ രവീന്ദ്രനും ഭാര്യ ഇന്ദിരയൂം മുറിയില്‍ നിന്ന് പുറത്ത് ഇറങ്ങിയത്. ആലപ്പുഴ, തണ്ണീര്‍മുക്കം മേഖലകളിലെ കടകളിലേക്ക് പലചരക്ക് സാധനങ്ങള്‍ കൊണ്ടുവന്ന ലോറിയുടെ െ്രെഡവറാണ് ശങ്കര്‍. ലോറി സമീപത്ത് പാര്‍ക്ക് ചെയ്ത ശേഷമാണ് ശങ്കര്‍ മോഷ്ണത്തിന് എത്തിയത്. കലവൂര്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് രവീന്ദ്രന്‍ ഭാര്യ ഇന്ദിര കയര്‍ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയും കുടുംബശ്രീ പ്രവര്‍ത്തകയുമാണ്.

SHARE

13 അഭിപ്രായങ്ങള്‍

  1. porn

    […]check beneath, are some totally unrelated internet websites to ours, on the other hand, they are most trustworthy sources that we use[…]