കൂലിപ്പണി ചെയ്തകാര്യം തുറന്നുപറഞ്ഞ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

ന്യുയോര്‍ക്ക്: ലോകം മുഴുവനുമുള്ള ടെക്കികളുടെ ഹീറോയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. മുന്നോട്ടുള്ള വഴികളില്‍ ആത്മധൈര്യം സംഭരിക്കാന്‍ കാരണമായെന്ന് അഭിമാനത്തോടെ അദ്ദേഹം പഠിച്ച ഖരക്പൂരിലെ ഐഐടി കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെടാം.

കഴിഞ്ഞ മാസം പിച്ചൈ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കാലത്തുണ്ടായ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവച്ചിരുന്നു. പഠിച്ചിരുന്ന കാലത്തുണ്ടായ റാഗിംഗ് അനുഭവങ്ങളും പിച്ചൈ വിവരിച്ചു. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി താന്‍ കൂലി വേല വരെ ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു.

വീട്ടില്‍ നിന്നും കോളേജിലേയ്ക്ക് എത്തുന്ന മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ബാഗുകള്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി എടുത്തു കൊണ്ടുവരേണ്ടത് തന്റെ ചുമതലയായിരുന്നു. അതൊരു നീണ്ട പ്ലാറ്റ്‌ഫോമായിരുന്നു എന്നദ്ദേഹം പറഞ്ഞപ്പോള്‍ കേട്ടവര്‍ ചിരിച്ചു. ഇന്നും തുടരുന്ന റാഗിംഗ് അനുഭവങ്ങള്‍ ഇത്തിരി ഭീതിയോടെ ഓര്‍ത്തിട്ടാകാം ആ ചിരി അധികം നീണ്ടുനിന്നില്ല.

SHARE