ഓട്ടോ റിക്ഷയില്‍ യുവതിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമം; യുവതി വാഹനത്തില്‍നിന്നു ചാടി

കണ്ണൂര്‍: ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പന്തലങ്ങാടി സ്വദേശി റിയാസിനെ ഇരിട്ടി എസ്.ഐ സുധീര്‍ അറസ്റ്റുചെയ്തു. കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവറെയും ചോദ്യം ചെയ്തുവരികയാണ്.

റിയാസ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. കാലിനു പരുക്കേറ്റ യുവതി ഇപ്പോള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകുന്നേരം പഴയഞ്ചേരിയില്‍ നിന്നാണ് യുവതി ഓട്ടോയില്‍ കയറിയത്. ഈ സമയം ഓട്ടോയില്‍ ഉണ്ടായിരുന്ന റിയാസ് യുവതിയെ കയറി പിടിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

SHARE