ഷാരൂഖിന്റെ സെല്‍ഫി: പക്ഷേ വൈറലായത് സൈമയാണ്‌

ഷാരൂഖിന്റെ സെല്‍ഫി ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ്. പൂനെയില്‍ എടുത്ത ഒരു സെല്‍ഫിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. സൂപ്പര്‍താരമെടുത്ത സെല്‍ഫിയിലെ ഒരു പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു ആരാധകരുടെ ചര്‍ച്ച. ഗ്രീന്‍ കളര്‍ ടീഷര്‍ട്ട് ധരിച്ച പെണ്‍കുട്ടി ആരെന്നായിരുന്നു ആരാധകരുടെ സംശയം.

ഈ പെണ്‍കുട്ടി ഒരു മോഡലാണെന്നായിരുന്നു ആരാധകരുടെ കമന്റ്. എന്തായാലും പെണ്‍കുട്ടിയെ പേര് ആരാധകര്‍ തന്നെ കണ്ടുപിടിച്ചു. കശ്മീര്‍ സ്വദേശിയായ സൈമ ഹുസൈന്‍ ആണ് ഷാരൂഖിനൊപ്പം ആരാധകരുടെ ഹൃദയം കീഴടക്കിയത്.പൂനൈയില്‍ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ഥിയാണ് സൈമ. തന്റെ അടുത്തസുഹൃത്താണ് ഷാരൂഖിനെ കാണാനായി മുന്‍നിരയിലെത്താന്‍ സഹായിച്ചതെന്ന് സൈമ പറയുന്നു

ഈ ഫോട്ടോ ഷാരൂഖ് ഖാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി ഫോണ്‍കോളുകളും മെസേജുകളും വന്നുതുടങ്ങിയെന്ന് സൈമ പറയുന്നു. ആദ്യം എന്താണ് സംഭവമെന്ന് മനസ്സിലായില്ലെന്നും പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ഇന്റര്‍നെറ്റിലെ ചര്‍ച്ച താനാണെന്ന് അറിഞ്ഞതെന്നും സൈമ പറഞ്ഞു.

SHARE

ഒരു അഭിപ്രായം

  1. Google

    Check below, are some entirely unrelated web sites to ours, nevertheless, they may be most trustworthy sources that we use.