Date posted: March 15, 2014

പൂനം പാണ്ഡെ ആം ആദ്മിയിലേക്ക്…!

Poonam-Pandey-Hot-Latest-Photo-Shoot-8

മുംബൈ: ഗുല്‍ പനാഗിന് പിന്നാലെ ബോളിവുഡില്‍ നിന്നും മറ്റൊരു നടി കൂടി ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നു. മുന്‍പ് വന്നവരെ പോലൊന്നുമല്ല.. ഈ കക്ഷിയുടെ വരവ് ഒന്നൊന്നര വരവായിരിക്കും. കാരണം. സാക്ഷാല്‍ പൂനം പാണ്ഡെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആപ്പ് പാര്‍ട്ടിയില്‍ നിന്നും തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്ന് പൂനം പറഞ്ഞു. ഇന്ത്യ ടുഡെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആം ആദ്മി പാര്‍ട്ടിക്ക് കിട്ടുന്ന ഏറ്റവും വലിയ സെലിബ്രിറ്റികളിലൊന്നാവും പൂനം. ട്വിറ്റര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ലോകത്തെ വമ്പന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ഈ 23 കാരി. ആം ആദ്മി പാര്‍ട്ടിയുടെ റാലിക്ക് പൂനം പാണ്ഡെയുണ്ടെങ്കില്‍ ചുളുവില്‍ ആള് കൂടും എന്നൊരു ഗുണം ഉറപ്പ്. ആപ്പിന്റെ പബ്ലിസിറ്റി സ്റ്റണ്ടിന് പറ്റിയ മുതല്‍ക്കൂട്ടാണ് പൂനം പാണ്ഡെ. ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് പൂനം പാണ്ഡെ. നടിയും മോഡലുമാണെങ്കിലും പൂനം പാണ്ഡെയ്ക്ക് കൂടുതല്‍ പ്രശസ്തി കൊടുക്കുന്നത് വിവാദങ്ങള്‍ തന്നെയാണ്.
സ്‌ക്രീനില്‍ കാണിക്കുന്നതില്‍ കൂടുതല്‍ പൂനം തുറന്ന് കാണിക്കുന്നതും ട്വിറ്ററിലാണ്. ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ പൂനം പാണ്ഡെയ്ക്കുള്ളത്.
ട്വിറ്ററില്‍ ഗ്ലാമര്‍ പടങ്ങളിടുക ആരാധകരെ ചൂട് പിടിപ്പിക്കുക. ഇത് മാത്രമാണ് പൂനം പാണ്ഡെ. മുട്ടിന് മുട്ടിന് വിവാദങ്ങളും. അമിത ഗ്ലാമറും പബ്ലിസിറ്റിയുമായി വന്ന നഷാ ആയിരുന്നു പൂനത്തിന്റെ അരങ്ങേറ്റ ചിത്രം. രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍ എന്നാണ് കെജ്രിവാളിനെയും കൂട്ടരെയും എഴുത്തുകാരന്‍ ചേതന്‍ ഭഗത് വിളിച്ചത്. ഇപ്പോള്‍ ശരിക്കും ഒരു ഐറ്റം ഗേള്‍ ആപ്പിലേക്ക് എത്തുകയാണ്. ഗുല്‍ പനാഗിന് പിന്നാലെ പൂനം പാണ്ഡെയും ആപ്പിന് വേണ്ടി മത്സരിക്കുന്നത് കാണേണ്ടി വരുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. ഇനിയെങ്ങാന്‍ മത്സരിച്ച് ജയിച്ച് പൂനം പാര്‍ലമെന്റില്‍ ഇരിക്കുന്ന സ്ഥിതിയൊന്ന് ആലോചിച്ചാല്‍…

Share and Enjoy