വയനാട്: ജില്ലയിൽ ഇന്ന് (31.07.20) 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
124 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര് രോഗ മുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര് രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 310 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ജില്ലയില്‍ 302 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
വാളാട് കേസുമായി സമ്പര്‍ക്കത്തിലുള്ള 101 വാളാട് സ്വദേശികൾക്കും
മൂളിത്തോട്- 2
കെല്ലൂർ -8
പയ്യമ്പള്ളി -3
കോട്ടത്തറ -1
പനമരം -1
ഏചോം -2
തൃശൂർ -2
ആലാറ്റിൽ -1
നല്ലൂർനാട് -2
കുഞ്ഞോം – ഒരാൾക്കുമാണ്
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
249 പേര് പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.07) പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 92 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2753 പേര്. ഇന്ന് വന്ന 42 പേര് ഉള്‍പ്പെടെ 309 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1437 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 20,229 സാമ്പിളുകളില്‍ 19,054 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 18,384 നെഗറ്റീവും 624 പോസിറ്റീവുമാണ്.