കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍ സിഐഎസ്എഫുകാരാണ്.
കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1413 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 58കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തില്‍ എത്തിയ കൊളച്ചേരി സ്വദേശി 65കാരന്‍, ഇതേ വിമാനത്തിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി 29കാരന്‍, ഹിമാചല്‍ പ്രദേശ് സ്വദേശി 33കാരന്‍, ഇതേ ദിവസം ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി 6ഇ 7974 വിമാനത്തിലെത്തിയ ഡല്‍ഹി സ്വദേശി 29കാരന്‍, ഉത്തര്‍പ്രദേശ് സ്വദേശി 27കാരന്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ ടൗണിലെ നിയന്ത്രണങ്ങൾ ചില അയവുകൾ നാളെ മുതൽ ഉണ്ടാകും. മാർക്കറ്റുകളിലും കടകൾ തുറക്കുന്നതിനുളള ചില നിയന്ത്രണങ്ങൾ തുടരും. ഡിവിഷൻ 51 പൂർണ്ണമായും അടച്ചിടും. 48,52 എന്നീ ഡിവിഷനുകൾ ഭാഗികമായി അടച്ചിടുന്നത് തുടരും.
ടൗണിലെ നിയന്ത്രണങ്ങള്‍:
1. കണ്ണൂര്‍ നഗരത്തില്‍ പ്ലാസ ജംഗ്ഷന്‍ റോഡ് , ബാങ്ക് റോഡ് , സെന്റ് മൈക്കിള്‍സ് സ്ക്കൂള്‍ റോഡ് , പയ്യാമ്പലം ഗേള്‍സ് ഹൈസ്ക്കൂള്‍ റോഡ് , SN പാര്‍ക്ക് റോഡ് മുനീശ്വരന്‍ കോവില്‍ വഴി പ്ലാസ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശം പൂര്‍ണ്ണമായും അടച്ചിടേണ്ടതാണ്.
2.കാള്‍ടെക്സ് ജംഗ്ഷന്‍ മുതല്‍ (കലക്ടറേറ്റ് മുന്‍വശത്തുള്ള റോഡ്) ജില്ലാ പഞ്ചായത്ത് ഓഫീസ് വരെ ആള്‍ക്കൂട്ടം കൂടുന്നതും, ഗതാഗതവും കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു.
3.കണ്ടെയിന്‍മെന്റ് സോണുകളില്‍പ്പെട്ടവര്‍ക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഹോം ഡെലിവറിക്ക് ആവശ്യമായ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നിശ്ചിയിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് കോര്‍പ്പറേഷന്‍ സെക്രട്ടറി കണ്ണൂര്‍ DYSP യുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണം നടത്തേണ്ടതാണ്.
4.കണ്ണൂര്‍ നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം കോര്‍പ്പറേഷന്‍ സെക്രട്ടറി കണ്ണൂര്‍ DYSP യുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കേണ്ടതുമാണ്.
5.കണ്ടെയിന്‍മെന്റിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ മാസ്ക്ക് ധാരണം, സാമൂഹിക അകലം, സിനിറ്റൈസറുടെ ഉപയോഗം എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
6.മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആയതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തേണ്ടതുമാണ്.
7.സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിനടുത്ത് പ്രവര്‍ത്തന സമയം മുഴുവന്‍ സാനിറ്റൈസര്‍/ ലിക്വിഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൌകര്യം ലഭ്യമാക്കേണ്ടതാണ്.
8.കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍ /ധനകാര്യ സ്ഥാപനങ്ങള്‍ (സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ) സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രകാരം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
FOLLOW US: pathram online