റിയാദ്: സൗദിയില്‍ 21 ദിവസത്തേയ്ക്ക് കര്‍ഫ്യു. തിങ്കളാഴ്ച വൈകിട്ട് മുതലാണ് കര്‍ഫ്യൂ. സല്‍മതാന്‍ രാജാവാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറു വരെയാണ് കര്‍ഫ്യൂ. മാര്‍ച്ച് 23 മുതല്‍ അടുത്ത 21 ദിവസത്തേയ്ക്ക് കര്‍ഫ്യൂ തുടരും.
സൗദിയില്‍ ഞായറാഴ്ച മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പൊതുസ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കര്ഫ്യൂില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വന്തം സുരക്ഷയ്ക്കായി കര്‍ഫ്യൂ സമയങ്ങളില്‍ പൗരന്മാരും താമസക്കാരും ഒരു പോലെ അവരുടെ വീടുകളില്‍ തന്നെ തങ്ങാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.