ആര്‍.എസ്.എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധി എത്തുമോ?,എല്ലാകണ്ണുകളും കോണ്‍ഗ്രസ് അധ്യക്ഷനിലേക്ക്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് സൂചന. സെപ്തംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് കടുത്ത ആര്‍.എസ്.എസ് വിമര്‍ശകന്‍ കൂടിയായ രാഹുല്‍ഗാന്ധിയെ ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത മാസം 17 മുതല്‍ 19 വരെയാണ് ഭാവിയിലെ ഇന്ത്യ എന്ന പരിപാടി. സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെയെല്ലാം ക്ഷണിക്കുമെന്നാണ് അറിയുന്നത്.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത് കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7